ജിദ്ദ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്ത് ചില രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിെൻറ കര, കടൽ, വ്യോമ മാർഗങ്ങളിലെ മുഴുവൻ പ്രവേശന കവാടങ്ങളിലും നിരീക്ഷണം കർശനമാക്കിയെന്ന് സൗദി അധികൃതർ. എന്നാൽ, രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുമെന്നു കരുതുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ രോഗപ്രതിരോധ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അബ്ദുല്ല അസീരി പറഞ്ഞു. പ്രമുഖ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ വൈറസിന് രാജ്യത്ത് ഇപ്പോഴുള്ള വാക്സിൻ ഫലപ്രദമാണ്. ഇത് മുമ്പുള്ളതിൽനിന്ന് വ്യത്യസ്തമാണെന്നതിന് ഇതുവരെ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ വൈറസിെൻറ വ്യാപനശേഷിയെയും ജൈവശാസ്ത്രപരമായ സവിശേഷതകളെയും കുറിച്ച് ബ്രിട്ടനിൽനിന്ന് ലഭിക്കുന്ന പഠനഫലങ്ങളെ ആശ്രയിച്ചായിരിക്കും രാജ്യത്ത് നിലവിൽ സ്വീകരിച്ചിരിക്കുന്ന നിയന്ത്രണങ്ങളിൽ അയവുവരുത്തുന്നതിനെ കുറിച്ച് ആലോചിക്കുക. പ്രവേശന കവാടങ്ങൾ താൽക്കാലികമായി അടച്ചിടുന്നത് നീട്ടണമോ എന്നതും ഇതെല്ലാം പരിശോധിച്ചായിരിക്കും തീരുമാനിക്കുക. വൈറസിെൻറ വ്യാപനം ശക്തിപ്പെടുകയാണെങ്കിൽ കൂടുതൽ മുൻകരുതൽ നടപടി ആവശ്യമായേക്കാം. ഇപ്പോൾ അത്തരം നടപടികൾ ആവശ്യമാണെന്ന് തോന്നുന്നില്ല. വൈറസിെൻറ അവസ്ഥയിൽ മാറ്റംവരാമെന്നും അസീരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.