റസീന പള്ളിപ്പറമ്പൻ വണ്ടൂർ (പ്രസി.), സുഹൈല തേറമ്പത്ത് നിലമ്പൂർ (ജന. സെക്ര.)
ജിദ്ദ: ജിദ്ദയിലെ മലപ്പുറം ജില്ലക്കാരായ കെ.എം.സി.സി കുടുംബിനികളുടെ പ്രത്യേക യോഗം കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് ഹരിത സംസ്ഥാന ട്രഷറർ റിസ്വാന ഷിറിൻ മുഖ്യാതിഥിയായിരുന്നു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, മലപ്പുറം ജില്ല ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ, ചെയർമാൻ കെ.കെ മുഹമ്മദ്, സെൻട്രൽ കമ്മിറ്റി വനിത വിങ് പ്രസിഡന്റ് മുംതാസ് ടീച്ചർ, ജനറൽ സെക്രട്ടറി ഷമീല മൂസ, റസീന യൂസഫ്, സുഹൈല തേരമ്പത്ത്, എൻ. സഫീദ എന്നിവർ സംസാരിച്ചു.
കെ.എം.സി.സി മലപ്പുറം ജില്ല വനിതാ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലാ ജനൽ സെക്രട്ടറി നാണി മാസ്റ്റർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി വനിത വിങ് പ്രസിഡന്റ് മുംതാസ് ടീച്ചർ ഭാരവാഹികളെ പ്രഖ്യാപിച്ചു. മാസ്റ്റർ അബാൻ മുല്ലപ്പള്ളി ഖിറാഅത്ത് നടത്തി. അഷ്റഫ് മുല്ലപ്പള്ളി, ഇ.സി അഷ്റഫ്, അബൂട്ടി പള്ളത്ത്, മജീദ് കള്ളിയിൽ, ഇർഷാദ ഇല്ല്യാസ്, സുഹറാബി സിസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
ഭാരവാഹികൾ: റസീന പള്ളിപ്പറമ്പൻ വണ്ടൂർ (പ്രസിഡന്റ്), സുഹൈല തേറമ്പത്ത് നിലമ്പൂർ (ജനറൽ സെക്രട്ടറി), ശഫീദ ടീച്ചർ എൻ കോട്ടക്കൽ (ട്രഷറർ), സി. സലീന ടീച്ചർ തിരൂർ, എ. ഖദീജ മുഹമ്മദ് മേലാറ്റൂർ, സക്കീന യാസ്മിൻ കയിനയിൽ വണ്ടൂർ (വൈസ് പ്രസിഡന്റുമാർ), ടി.സി. ശബ്ന സക്കരിയ്യ കൊണ്ടോട്ടി, സൻഹ ബഷീർ ചെമ്മങ്കടവ് മലപ്പുറം, പി.വി. ആഷിഫ കൊണ്ടോട്ടി (സെക്രട്ടറിമാർ), കെ.പി. ഇർഷാദ ഇല്യാസ് താനൂർ, സുഹറാബി മഞ്ചേരി (ഉപദേശക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.