നെടുമങ്ങാട്​ സ്വദേശി ദമ്മാമിൽ മരിച്ചു

ദമ്മാം: ദേഹാസ്വാസ്​ഥ്യത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി ദമ്മാമിൽ മരിച്ചു. തിരുവനന്തപുരം, നെടുമങ്ങാട്​ തൊളിക്കോട്​ സ്വദേശി പാക്കുപുര വീട്ടിൽ അബ്​ദുൽ ഹഖീം (57) ആണ്​ വ്യാഴാഴ്​ച ഹൃദയാഘാതം മൂലം മരിച്ചത്​. 

20 വർഷം റിയാദിൽ ജോലി ചെയ്​തിരുന്ന അബ്​ദുൽ ഹഖീം വിസ റദ്ദ്​ ചെയ്​ത്​ നാട്ടിൽ പോയ ശേഷം ഏഴുമാസം​ മുമ്പ്​​ ഹൗസ്​ ​ൈഡ്രവർ വിസയിൽ ദമ്മാമിൽ എത്തുകയായിരുന്നു​. 

ഭാര്യ: നിഷാന അബ്​ദുൽ ഹഖീം. മക്കൾ: ആസിഫ്​, ആഷിഖ്​, ആഷിർ​. ഇളയ സഹോദരൻ ഷാനവാസ്​ ദമ്മാമിലുണ്ട്​.  

Tags:    
News Summary - Nedumangad Native Dead in Dammam -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.