നവോദയ യാംബു സെവൻസ് ഫുട്ബാൾ ടൂർണമെൻറ്​ നാളെ

യാം​ബു: ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ സ്പോ​ർ​ട്‌​സ്‌ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ഏ​ക​ദി​ന സെ​വ​ൻ​സ്‌ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ വ്യാ​ഴാ​ഴ്ച ന​ട​ക്കു​മെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​ത്രി 10 മു​ത​ൽ യാം​ബു റ​ദ്‍വ ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ക​ള​മൊ​രു​ങ്ങു​ന്ന​ത്.

ന​വോ​ദ​യ സൂ​പ്പ​ർ ക​പ്പ് 2024ന് ​വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ൽ യാം​ബു, മ​ദീ​ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ട്ടു ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ യാം​ബു​വി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ജി​ദ്ദ ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് ഫു​ട്ബാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​റും ന​വോ​ദ​യ യാം​ബു ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ സി​ബി​ൾ പാ​വ​റ​ട്ടി അ​റി​യി​ച്ചു. 

News Summary - Navodaya Yambu Sevens Football The tournament is tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.