ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം
Posted On
date_range Updated On
date_range നവോദയ യാംബു ഏരിയ കമ്മിറ്റി കുടുംബസംഗമം
യാംബു: ഈസ്റ്റർ, വിഷു, റമദാൻ ആഘോഷങ്ങളുടെ ഭാഗമായി ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി കുടുംബ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. യാംബു ഷറമിലെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. ഇഫ്താർ വിരുന്നിനുശേഷം നവോദയ കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികൾ നടന്നു. ഏരിയ പ്രസിഡൻറ് വിനയൻ പാലത്തിങ്ങൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.