ജിദ്ദ നവോദയ സംഘടിപ്പിച്ച പി. കൃഷ്ണപിള്ള ചരമദിനാചരണ
പരിപാടിയിൽ സി.എം. അബ്ദുറഹ്മാൻ അനുസ്മരണ
പ്രഭാഷണം നടത്തുന്നു
ജിദ്ദ: ജിദ്ദ നവോദയ പി. കൃഷ്ണപിള്ളയുടെ 75ാം ചരമദിനം ആചരിച്ചു. സമ്മേളനം നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജോയന്റ് സെക്രട്ടറി ഫിറോസ് മുഴപ്പിലങ്ങാട് അധ്യക്ഷത വഹിച്ചു. ട്രഷറർ സി.എം. അബ്ദുറഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ പി. കൃഷ്ണപിള്ളയുടെ ജീവിതം എല്ലാ കാലത്തും ഒരു അനുഭവപാഠമാണ്. അനീതിക്കും അടിച്ചമർത്തലുകൾക്കുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെയും വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ, കേരളത്തിലെ തൊഴിലാളിവർഗ ശക്തിക്ക് വ്യക്തമായ രാഷ്ട്രീയ നേതൃത്വം കൊടുക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്ന് അനുസ്മരണ പ്രഭാഷണത്തിൽ സി.എം. അബ്ദുറഹ്മാൻ പറഞ്ഞു. റഫീഖ് പത്തനാപുരം സ്വാഗതവും ശിഹാബുദ്ദീൻ കോഴിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.