ജിദ്ദ നവോദയ യാംബു ഏരിയ യുവജനവേദി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിന്ന്
യാംബു: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ജിദ്ദ നവോദയ യാംബു ഏരിയ യുവജന വേദിയുടെ ആഭിമുഖ്യത്തിൽ യാംബു റോയൽ കമീഷൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘രക്തദാനം ജീവദാനം’ എന്ന മുദ്രാവാക്യവുമായി നടന്ന ക്യാമ്പ് രാജ്യത്തിനുവേണ്ടി ജീവത്യാഗം നടത്തിയ സ്വാതന്ത്ര്യസമര സേനാനികളുടെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചുകൊണ്ടാണ് സംഘടിപ്പിച്ചത്.
ഏരിയ വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, ടൊയോട്ട യൂനിറ്റ് സെക്രട്ടറി ആഷിഖ് കൊല്ലം വിവിധ യൂനിറ്റ് അംഗങ്ങളായ മാത്യു, നൗഫൽ, ബിലാൽ, അമൽ വിജയ്, ജോബി വർഗീസ്, ബിബിൻ, സുനിൽ ജോർജ്ജ് എന്നിവർ രക്തദാനത്തിൽ പങ്കെടുത്തു.
റോയൽ കമീഷൻ ആശുപത്രി ബ്ലഡ് ബാങ്ക് അധികൃതർ ഇന്ത്യൻ പ്രവാസി സമൂഹത്തിൽനിന്നുള്ള നവോദയ യാംബുവിന്റെ ഈ സാമൂഹിക ഇടപെടലിനെ പ്രശംസിച്ചു. നവോദയ യാംബു മുഖ്യ രക്ഷാധികാരി അജോ ജോർജ്ജ്, സെക്രട്ടറി സിബിൾ ഡേവിഡ്, ജീവ കാരുണ്യ കൺവീനർ എ.പി സാക്കിർ, യുവജനവേദി ജോയിന്റ് കൺവീനർ രാജീവ് തിരുവല്ല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.