നവോദയ 13-ാം വാർഷികാഘോഷ ലോഗോ പ്രസിഡന്റ് വിക്രമലാൽ കുമ്മിൾ സുധീറിന് നൽകി പ്രകാശനം ചെയ്യുന്നു 

നവോദയ 13-ാം വാർഷികാഘോഷ ലോഗോ പ്രകാശനം

റിയാദ്: നവോദയ കലാസാംസ്കാരിക വേദി 13ാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു. നവോദയ ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വിക്രമലാൽ സ്വാഗതസംഘം കൺവീനർ കുമ്മിൾ സുധീറിന് നൽകി ലോഗോ പ്രകാശനം നിർവഹിച്ചു. തിരുവനന്തപുരം വേളാവൂർ സ്വദേശിയായ ആർട്ടിസ്റ്റ് സുനിൽ വേളാവൂർ ആണ് ലോഗോ ഡിസൈൻ ചെയ്തത്.

യോഗത്തിൽ സെക്രട്ടറി പയ്യന്നൂർ രവീന്ദ്രൻ, ബാബുജി, വിക്രമലാൽ, പൂക്കോയ തങ്ങൾ, ശ്രീരാജ്, മനോഹരൻ, ഷാജു പത്തനാപുരം, അനിൽ പിരപ്പൻകോട്, അബ്ദുൽ കലാം എന്നിവർ സംസാരിച്ചു. ഒക്ടോബർ 21ന് റിയാദ് അൽ-ഹൈർ ഉവൈദ ഫാമിൽ തുറന്ന വേദിയിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ ദേശീയ പുരസ്‌കാര ജേതാവായ നഞ്ചിയമ്മ, എം 80 മൂസ ടീം അംഗങ്ങളായ സുരഭി ലക്ഷ്മി, വിനോദ് കോവൂർ, കബീർ തുടങ്ങിയവരും ദമ്മാമിൽ നിന്നുള്ള നാടൻപാട്ടുകാരുടെ കൂട്ടായ്മയായ സൗദി പാട്ടുകൂട്ടം കലാകാരന്മാരും പങ്കെടുക്കും.

'നവോദയ ദിന'വും സ്കോളര്‍ഷിപ് വിതരണവും നാളെ

ദമ്മാം: ഈ വര്‍ഷത്തെ നവോദയ സ്കോളര്‍ഷിപ് വിതരണം വെള്ളിയാഴ്ച വൈകീട്ട് 3.30ന് നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തക്കുറിപ്പില്‍ അറിയിച്ചു. മുൻ സാംസ്കാരിക മന്ത്രിയും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്‌ അംഗവുമായ സജിചെറിയാൻ ഉദ്ഘാടനം ചെയ്യും. എല്ലാവർഷവും 10, 12 ക്ലാസുകളിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിക്കുന്ന നവോദയ അംഗങ്ങളുടെ കുട്ടികൾക്ക് സംഘടന സ്കോളർഷിപ് നൽകുന്നുണ്ട്.

ഈ വർഷം ഇത്തരത്തിൽ 331 കുട്ടികളാണ് സ്കോളർഷിപ്പിന് അർഹരായിട്ടുള്ളത്. ഇതിൽ 10ാം ക്ലാസിൽനിന്ന് 184 പേരും 12ാം ക്ലാസിൽനിന്ന് 147 കുട്ടികളും ഉൾപ്പെടുന്നു. ഉന്നതവിജയം നേടുന്ന നവോദയ അംഗങ്ങളുടെ സൗദിയിലും നാട്ടിലും ഉള്ള കുട്ടികള്‍ക്ക് 2010 മുതലാണ് എല്ലാ വർഷവും സ്കോളര്‍ഷിപ് നല്‍കുന്നത്. 486 വിദ്യാർഥികളാണ് കഴിഞ്ഞവർഷം സ്കോളർഷിപ്പിന് അർഹരായത്‌. എല്ലാവർഷവും നവോദയ ദിനത്തിലാണ് സ്കോളർഷിപ് വിതരണം നടത്താറുള്ളത്‌. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളെയും നവോദയ ഭാരവാഹികള്‍ അഭിനന്ദിച്ചു.

Tags:    
News Summary - Navodaya 13th Anniversary Logo Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.