ജിദ്ദ: പത്മശ്രീ അവാര്‍ഡ് ലഭിച്ച പ്രഥമ സൗദി വനിത നൗഫ് മര്‍വായിക്ക് ജിദ്ദ ഇന്ത്യന്‍ കോണ്സുലേറ്റിേൻറയും ഇന്ത്യന്‍ പ്രവാസി സമൂഹത്തിേൻറയും ആദരവ്. കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്്മാൻ ശൈഖ് ആമുഖപ്രഭാഷണം നടത്തി. നൗഫ് മര്‍വായി അസാധാരണ വ്യക്തിത്വത്തിന് ഉടമയാണെന്നും പുരസ്കാര വിവരം ടെലിഫോണിലൂടെ അറിയിക്കുമ്പോള്‍ ആഹ്ലാദം കൊണ്ട് അവർ വിങ്ങിപ്പൊട്ടുന്നത് തനിക്ക് കേള്‍ക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഠിനമായ പരിശ്രമത്തിലൂടെയാണ് താന്‍ യോഗ അഭ്യസിച്ചതെന്നും അതിന് ഇന്ത്യന്‍ കോണ്‍സുലേറ്റിെൻറ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും ലഭിച്ചിരുന്നുവെന്നും നൗഫ് മര്‍വായി പറഞ്ഞു.
പിതാവിെൻറ പുസ്തകശേഖരത്തിൽ നിന്ന് ലഭിച്ച യോഗയെ കുറച്ച പുസ്തകമാണ് തന്നെ യോഗ പരിശീലനത്തിലേക്ക് നയിച്ചത്. യോഗ പരിശീലിക്കാന്‍ ആദ്യം ആസ്‌ത്രേലിയയിലും പിന്നീട് കേരളത്തിലും ഡല്‍ഹിയിലും പോവുകയായിരുന്നു. 2004 മുതല്‍ താന്‍ സൗദി അറേബ്യയില്‍ യോഗ പഠിപ്പിക്കുന്നു. ഇതിനകം 8000 ലധികം പേരെ യോഗ പരിശീലിപ്പിക്കാന്‍ കഴിഞ്ഞത് ചാരിതാർഥ്യജനകമായ അനുഭവമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ചടങ്ങില്‍ പ്രസ് ആൻറ് ഇന്‍ഫര്‍മേഷന്‍ കോണ്‍സുല്‍ മൊയിന്‍ അഖ്തറും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.