Posted On
date_range Updated On
date_range ഹജ്ജ് കർമത്തിനിടെ തിരുവനന്തപുരം സ്വദേശിനി മിനായില്‍ മരിച്ചു
മക്ക: ഹജ്ജ് തീര്‍ഥാടനത്തിനിടെ തിരുവനന്തപുരം സ്വദേശിനി മിനായില്‍ മരിരച്ചു. കണിയാപുരം, കഠിനംകുളം, മുണ്ടഞ്ചിറ വി.ആര്‍ മന്‍സിലില്‍ അബ്ദുല്‍ വഹാബിെൻറ ഭാര്യ റാഹിലാ ബീവി (57) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മിനായില്‍ കഴിയവേയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർച്ചിച്ചതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയാണ് ഹജ്ജിനെത്തിയത്. മക്കള്‍: അന്‍സി, സജ്‌ന. മരുമക്കള്‍: അന്‍സര്‍ പാങ്ങോട്, അനസ് കണിയാപുരം. മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.