Posted On
date_range Updated On
date_range അസീർ പ്രവാസി സംഘം അംഗമായ പാലക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
അസീർ: അസീർ പ്രവാസി സംഘം വാദിയാൻ സനാഇയ്യ യൂണിറ്റ് അംഗവും പാലക്കാട് പുതുനഗരം സ്വദേശിയുമായ അബ്ബാസിനെ (44) മരിച്ച നിലയിൽ കണ്ടെത്തി. വാദിയാൻ സനാഇയ്യയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹത്തെ ഇന്ന് രാവിലെ സ്വന്തം വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇദ്ദേഹത്തിന്റെ സ്പോൺസർ പോലിസിൽ വിവരം അറിച്ചതിനെ തുടർന്ന് പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ലഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും മൂന്ന് കുട്ടികളുമുള്ള അബ്ബാസ് കോയമ്പത്തൂരിലാണ് നിലവിൽ താമസിക്കുന്നത്. അസീർ പ്രവാസി സംഘം ലഹദ് ഏരിയ റിലീഫ് കൺവീനർ മണികണ്ഠന്റെ നേതൃത്വത്തിൽ മരണാന്തര നടപടിക്രമങ്ങൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.