ഹൃദയാഘാതം; പാലക്കാട് സ്വദേശി ജിസാനിൽ മരിച്ചു

ജിസാൻ: ഹൃദയാഘാതത്തെത്തുടർന്ന് പാലക്കാട് സ്വദേശി ജിസാനിൽ മരിച്ചു. ഷൊർണൂർ സ്വദേശി ചന്ദ്രൻ (56) ആണ് ജിസാനിലെ സാംതയിൽ മരിച്ചത്.

ജോലി കഴിഞ്ഞു സുഹൃത്തിന്റെ കൂടെ സാംതയിൽ വരുമ്പോൾ പഴയ സിഗ്നലിനു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. സാംത അൽ ബിനാ ബ്ലോക്ക്‌ കമ്പനിയിലെ വർക്ക്‌ ഷോപ്പ് ജീവനക്കാരനായിരുന്നു.

മൃതദേഹം സാംത ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - native of Palakkad died in Jisan by heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.