സലീം
Posted On
date_range Updated On
date_range നെടുമങ്ങാട് സ്വദേശി ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
ബുറൈദ: മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഖുബൈബിലാണ് തിരുവനന്തപുരം നെടുമങ്ങാട് മന്നൂർക്കോണം സി.വി ഹൗസിൽ നൂഹ് കണ്ണ് മകൻ സലീമിനെ (63) മരിച്ച നിലയിൽ കണ്ടത്. സാധാരണ പോലെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് അടുത്ത മുറിയിലുള്ളവർ മുട്ടിവിളിച്ചപ്പോൾ മറുപടിയില്ലായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണെന്ന് സംശയിക്കുന്നു. മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ മൃതദേഹം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 25 വർഷത്തിലധികമായി ബുറൈദയിൽ പ്രവാസിയായിട്ട്. ആയിശാ ബീവി മാതാവാണ്. മൃതദേഹം ബുറൈദയിൽ ഖബറടക്കാൻ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.