Posted On
date_range Updated On
date_range മലപ്പുറം സ്വദേശി സൗദിയിലെ ബിഷയിൽ വാഹനാപകടത്തിൽ മരിച്ചു
ബിഷ: വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. താനൂർ മൂലക്കൽ സ്വദേശി ഷുക്കൂറിൻ്റെ മകൻ ഷറിൻ ബാബുവാണ് മരിച്ചത്. ഖമീസ് മുശൈത്തിൽ നിന്നും ബിഷയിലേക്ക് പോവുന്ന വഴിയിൽ വെച്ചാണ് അപകടം ഉണ്ടായത്. ഇദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് വിജയനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയ ഷറിൻ ബാബു ഈയിടെയാണ് മറ്റൊരു വിസയിൽ ഖമീസ് മുശൈത്തിൽ തിരിച്ചെത്തിയത്. പിതാവ് ഷുക്കൂർ ഖമീസ് മുശൈത്തിൽ മുൻ പ്രവാസി ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.