റഫീഖ് അഹമ്മദ് ദാവൂദ് ഹാൽഡെ

മഹാരാഷ്​ട്ര സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: മഹാരാഷ്​ട്ര റായ്‌ഗഢ് സ്വദേശി റഫീഖ് അഹമ്മദ് ദാവൂദ് ഹാൽഡെ (52) ജുബൈലിൽ മരിച്ചു. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ആയി ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു.

അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി ജുബൈലിൽ തന്നെ സംസ്കരിക്കുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: ദാവൂദ് മുഹമ്മദ് താഹിർ ഹാൽഡെ, മാതാവ്: റസിയ, ഭാര്യ: ശബാന, മക്കൾ: ഷാഹിർ, സഫിയ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 03:53 GMT