ജുബൈൽ: വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഹാർ ഷേഖ്‌പുര സ്വദേശി ഷേഖ് ഖുർഷിദ് ആലത്തിന്റെ ഭാര്യ നൂർജഹാൻ ഖാത്തൂൻ (78) ജുബൈലിൽ മരിച്ചു. കഴിഞ്ഞ ഡിസംബറിൽ വീഴ്ചയെ തുടർന്ന് ഇടത് തുടയെല്ലിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് അൽമന ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.
ഡോക്ടർമാർ രണ്ടു മാസം വിശ്രമവും ഫിസിയോ തെറാപ്പിയും നിർദേശിച്ചിരുന്നു. എന്നാൽ ഇന്നലെ അസുഖം മൂർച്ഛിക്കുകയും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയുമായിരുന്നു.
സന്ദർശക വിസയിൽ സൗദിയിൽ എത്തിയതായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.