ദമ്മാം: ദീർഘകാലമായി ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന നസീർ മാണിയംകുളം (56) നാട്ടിൽ നിര്യാതനായി. ദമ്മാമിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
അവധിക്ക് നാട്ടിൽ പോയ ഇദ്ദേഹം വീണ് പരിക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. ഒ.െഎ.സി.സിയുടെ സജീവ പ്രവർത്തകനും ആദ്യകാല നേതാവുമായിരുന്നു. 30 വർഷത്തോളമായി പ്രവാസിയാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.