റിയാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തുള്ള മുഴുവൻ ഇന്ത്യൻ എംബസികളുടെയും ഹൈകമീഷനുകളുടെയും മേധാവികളുമായി ഒാൺലൈൻ വിഡിയോ കോൺഫറൻസ് നടത്തി. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നടന്ന യോഗത്തിൽ റിയാദിൽനിന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദും പെങ്കടുത്തു. ലോകത്താകമാനമുള്ള ഇന്ത്യൻ മിഷനുകളുടെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരത്തിൽ നയതന്ത്രമേധാവികളുമായി പ്രധാനമന്ത്രിയുടെ െവർച്വൽ മീറ്റിങ്. അതത് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെയും അവരുടെ സംഘത്തിെൻറയും കുടുംബാംഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നയതന്ത്ര പ്രതിനിധികളോട് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചതുമൂലം വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ നിരന്തരം ബന്ധപ്പെടുകയും അവരെ സമാധാനിപ്പിക്കുകയും അതത് രാജ്യങ്ങളിലെ ഗവൺമെൻറുകളുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുകയും പാർപ്പിടം അടക്കമുള്ള സൗകര്യങ്ങളും മറ്റ് അത്യാവശ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിതേടുകയും ചെയ്യണം, ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുവേണ്ടി പ്രധാനമന്ത്രി ആരംഭിച്ച പി.എം. കെയേഴ്സ് ഫണ്ടിനെ കുറിച്ച് അതത് രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യൻ സമൂഹത്തെ അവബോധിതരാക്കുകയും ഫണ്ട്സമാഹരണത്തിന് ശ്രമം നടത്തുകയും ചെയ്യുക, കോവിഡിെൻറ പ്രത്യാഘാതങ്ങൾ ആഗോള സമ്പദ്രംഗത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും വിദേശരാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ വീഴ്ച വരാതിരിക്കാനും അത്യാവശ്യമായ വിതരണം ഉറപ്പാക്കാനും വിദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമിടപാടിനെ ബാധിക്കാതിരിക്കാനും ജാഗ്രതപാലിക്കണം, മഹാവ്യാധിയുടെ ഭീതിജനകമായ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര, രാഷ്ട്രീയ, സാമ്പത്തിക സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ക്രമാനുഗതമായി സാഹചര്യങ്ങൾ നേരെയാക്കിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങളും അംബാസഡർമാർക്കും ഹൈക്കമീഷണർമാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.