ജിദ്ദ: നിങ്ങളുടെ കൈയിലെ മൊബൈേലാ കാമറയോ കൊണ്ട് ഒന്ന് അൽഉല കറങ്ങി വരൂ. ഭാഗ്യമുണ്ടെങ്കിൽ ഡിസംബർ 14 ന് ഒരുലക്ഷം റിയാൽ നിങ്ങളുടെ കൈയിലിരിക്കും. ആകെ ചെേയ്യണ്ടത് ഇത്ര മാത്രം. മരുഭൂമിക്ക് നടുവിലെ ആയിരക്കണക്കിന് പാറക്കൂട്ടങ്ങൾ നിറഞ്ഞ അൽഉലയെ ചുറ്റിക്കാണുക. അവിടെ നിങ്ങൾ കാണുന്ന പാറക്കെട്ടുകളിൽ കൗതുകമോ താൽപര്യമോ തോന്നുന്നവയുടെ ചിത്രമെടുക്കുക. ആ പാറക്കെട്ടിന് ഒരു ഉചിതമായ പേര് നൽകുക. ചിത്രവും പേരും േപരിടാനുള്ള കാരണവും സഹിതം അൽഉല റോയൽ കമീഷൻ ആരംഭിച്ച പ്രത്യേക സൈറ്റിൽ രജിസ്റ്റർ ചെയ്ത് സമർപ്പിക്കുക. കഴിഞ്ഞു. പിന്നെ കാത്തിരിക്കുക, ഡിസംബർ 14 ലെ ഫല പ്രഖ്യാപനത്തിന്. അടുത്തിടെ രൂപീകൃതമായ അൽ ഉല റോയൽ കമീഷെൻറ നൂതനമായ പദ്ധതികളിലൊന്നാണ് ‘നെയിം എ റോക്ക്’ മത്സരം. അൽഉലയുടെയും മദായിൻ സ്വാലിഹിെൻറയും ടൂറിസം പ്രധാന്യം വർധിപ്പിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് റോയൽ കമീഷൻ. ഇതിെൻറ ഭാഗമായാണ് ഫ്രാൻസുമായി സഹകരിച്ച് ലോകത്തെ ഏറ്റവും വലിയ ‘തുറന്ന കാഴ്ചബംഗ്ലാവാ’ക്കി മദായിൻ സ്വാലിഹിനെ മാറ്റാനുള്ള നീക്കം ആരംഭിച്ചത്. പിന്നാലെയാണ് കൗതുകകരമായ ആകൃതികളിലുള്ള ആയിക്കണക്കിന് പാറക്കൂട്ടങ്ങൾ സ്ഥിതി ചെയ്യുന്ന അൽഉലയെ ലോകശ്രദ്ധയിൽ കൊണ്ടുവരാനുള്ള നടപടികളും.
നിലവിൽ ആനപ്പാറ (എലിഫെൻറ് റോക്ക്) എന്ന പേരിൽ പ്രശസ്തമായ ഒരു പാറ അൽഉലയിലുണ്ട്. ഒരു ആന തുമ്പിക്കൈ താഴ്ത്തി നിൽക്കുന്നതുപോലെയുള്ള ഇൗ പാറയുടെ മുന്നിൽ നിന്ന് ചിത്രമെടുക്കാനായി നിരവധി ആൾക്കാരാണ് ഇൗ വഴി വരുന്നത്. സമാനമായ നിലയിൽ പാറകളെയും പ്രകൃതിഭംഗിയെയും ടൂറിസം സാധ്യതകൾക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോയൽ കമീഷെൻറ പുതിയ സംരംഭം. ഇതിനായി അടുത്തിടെ പ്രത്യേക വെബ്സൈറ്റ് തന്നെ ആരംഭിച്ചുകഴിഞ്ഞു. ലോകത്തെ വിവിധ കോണുകളിലുള്ള പ്രശസ്തമായ പ്രകൃത്യദ്ഭുതങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോയും ഇൗ സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശ്രീലങ്കയിലെ ‘ലയൺ േറാക്കി’ൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. അമേരിക്കയിലെ ലേക് പവൽ, തുർക്കിയിലെ ലവ് വാലി, ബൊളീവിയയിലെ അർബൽ ഡി പിയദ്ര, ഇറ്റലിയിലെ ‘ത്രീ പീക്ക്സ് ഒാഫ് ലാവറെഡോ’, ഇൗജിപ്തിലെ വൈറ്റ് ഡെസർട്ട് തുടങ്ങിയവയൊക്കെ പരാമർശിച്ച് അൽഉലയിലെ തന്നെ ‘ആനപ്പാറ’യിൽ എത്തിനിൽക്കുന്നതാണിത്. മത്സരത്തിനായി എൻട്രികൾ അയക്കേണ്ട സമയം തുടങ്ങി കഴിഞ്ഞു. ഏതുതരത്തിലുള്ള ചിത്രവും അയക്കാം. പാറയും പരിസരവും വ്യക്തമാകണം എന്നുമാത്രം. ഒരാൾക്ക് ഒന്നിലേറെ ചിത്രങ്ങൾ അയക്കാം. വീഡിയോ അനുവദിക്കില്ല. ചിത്രത്തിനൊപ്പം നിർദേശിക്കുന്ന േപരും അതിനുള്ള കാരണവും വ്യക്തമായി രേഖപ്പെടുത്തണം. ഇംഗ്ലീഷിലോ അറബിയിലോ എഴുതാവുന്നതാണ്. നവംബർ 10 വരെ എൻട്രികൾ അയക്കാം. നവംബർ 18 മുതൽ 24 വരെ നോമിനേഷൻ കാലമാണ്. തെരഞ്ഞെടുക്കപ്പെടുന്ന 10 എൻട്രികൾ 25 മുതൽ ഡിസംബർ ഒന്നുവരെ ഒാൺലൈൻ വോട്ടിങിന് വെക്കും. വിജയിയെ തെരഞ്ഞെടുക്കുന്നതിൽ 50 ശതമാനം മാർക്കാണ് ഒാൺലൈൻ വോട്ടിങ്ങിനുള്ളത്. ബാക്കി ജഡ്ജിങ് കമ്മിറ്റിയുടെ മൂല്യനിർണയം വഴിയും. ഡിസംബർ 14 ന് വിജയിയെ പ്രഖ്യാപിക്കും. ഒരുലക്ഷം റിയാലാണ് ഒന്നാം സ്ഥാനക്കാരന്. രണ്ടാം സ്ഥാനത്തിന് 75,000 റിയാൽ. മൂന്നാമതെത്തുന്നയാൾക്ക് 50,000 ഉം. http://alularocks.rcu.gov.sa/ ഇതാണ് വെബ്സൈറ്റ് വിലാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.