നജ്റാൻ കെ.എം.സി.സി രക്തദാന ക്യാമ്പിൽ പങ്കെടുത്തവരെ സൗദി ആര്യോഗ്യ മന്ത്രാലയത്തിലെ വ്യക്തിത്വങ്ങൾ ആദരിച്ചപ്പോൾ
നജ്റാൻ: കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റിയും സൗദി ആരോഗ്യ മന്ത്രാലയവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
നജ്റാൻ റീജനൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ സ്വദേശികളുടെയും വിദേശികളുടെയും സജീവമായ സാന്നിധ്യവും സഹകരണവും ഉണ്ടായി.
ആരോഗ്യ മന്ത്രാലയത്തിെൻറ പ്രത്യേക ആദരവും കെ.എം.സി.സി പ്രവർത്തകരുടെ സമർപ്പണവും കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിന് കെ.എം.സി.സി പ്രസിഡൻറ് അബ്ദുൽ സലീം ഉപ്പള, ജനറൽ സെക്രട്ടറി ബഷീർ, നൗഫൽ കുളത്തൂർ, അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര, സത്താർ തച്ചനാട്ടുകര, സാദിഖ് കൊല്ലം, മൊയ്തീൻ പടപ്പമ്പ, ഹസ്സൻ കണ്ണമംഗലം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.