Posted On
date_range Updated On
date_range മൂവാറ്റുപുഴ സ്വദേശി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
അൽ ഖോബാർ: മൂവാറ്റുപുഴ മുടവൂർ കണ്ണൻവിളിക്കൽ വീട്ടിൽ മുകേഷ് കുമാറിനെ (37) തുക്ബയിലെ കമ്പനിയുടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ടു. 17 വർഷമായി വെതർഫോർഡ് കമ്പനിയിൽ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്നു.
വെതർഫോർഡ് കമ്പനിയുടെ ദുബൈ, ഇറാഖ്, അൾജീരിയ എന്നീ രാജ്യങ്ങളിലെ ബ്രാഞ്ചുകളിൽ ജോലി ചെയ്തതിന് ശേഷം 2020 മുതൽ അൽ ഖോബാറിൽ ജോലിചെയ്യുന്നു. രമേശൻ നായർ - ഉഷ ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ സൂര്യ ലണ്ടനിൽ ജോലി ചെയ്യുന്നു. ഒരു മകനുണ്ട്. നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി അൽ ഖോബാർ വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.