ജിദ്ദ: സൗദി അറേബ്യയുടെ സ്ഥിരതയും സുരക്ഷയും മുസ്ലിം ലോകത്തിന് ചുവപ്പ് രേഖയാണെന്ന് മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) സുപ്രീം കൗൺസിൽ. സൗദി ഗ്രാൻറ് മുഫ്തിയും റാബിത്വ സുപ്രീം കൗൺസിൽ അധ്യക്ഷനുമായ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലുശൈഖിെൻറ നേതൃത്വത്തിൽ നടന്ന 43ാമത് കൗൺസിൽ യോഗമാണ് പ്രസ്താവന പുറപ്പെടുവിച്ചത്. സൗദി അറേബ്യയെ അപകീർത്തിപെടുത്തുക ലക്ഷ്യമിട്ട് മനപൂർവ്വം നടത്തുന്ന ശ്രമങ്ങളെ യോഗം അപലപിച്ചു. സൗദി ഭരണകൂടത്തിനും ജനങ്ങൾക്കും പൂർണ പിന്തുണയും െഎക്യദാർഢ്യവും യോഗം പ്രഖ്യാപിച്ചു. മുസ്ലിം ലോകത്തിന് അർഹമായ സൗദിയുടെ നേതൃത്വത്തെ ഒരു തരത്തിലും തെറ്റായ ആരോപണങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയില്ല. ഇരുഹറമുകൾക്ക് സേവനം ചെയ്യുന്നതിൽ ഏറെ അഭിമാനിക്കുന്ന, മുസ്ലിം മനസ്സുകളിൽ ആഴത്തിൽ ഇടംനേടിയ രാജ്യമാണ് സൗദി.
ലോകത്ത് സുരക്ഷയും സമാധാനവും സംരക്ഷിക്കാൻ തീവ്രവാദത്തിനും ഭീകരതക്കുമെതിരെ ശക്തമായി നിലകൊണ്ട രാജ്യമാണിത്. സൗദി ഭരണാധികാരിക്കും അതിെൻറ നിലപാടുകൾക്കും മുസ്ലിം ലോകപണ്ഡിതന്മാർ ശക്തി പകരുന്നത് ഇതിെൻറ തെളിവാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഫലസ്തിൻ, സിറിയ, യമൻ, റോഹിങ്ക്യൻ മുസ്ലിം പ്രശ്നങ്ങൾ, തീവ്രവാദ നിർമാർജനം, വിവിധ മത സംസ്കാരങ്ങൾ തമ്മിലുള്ള സംവാദം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീമിെൻറ സാന്നിധ്യത്തിലായിരുന്നു യോഗം. മുസ്ലിം പണ്ഡിതന്മാരും മതകാര്യ മന്ത്രിമാരുമായി 45 ഒാളം അംഗങ്ങൾ യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.