റിയാദ്: റിയാദ് ഇന്ത്യന്‍ മൂസിക് ലവഴ്സ് അസാസിേയഷൻ (റിംല) എന്ന പേരിൽ പുതിയ സാംസ്കാരിക സംഘടന പ്രവർത്തനം ആരംഭിച ്ചു. ‘മധുരിക്കും ഓര്‍മകളെ’ എന്ന പേരില്‍ സംഘടിപ്പിച്ച സംഗീതനിശയോടെയാണ് ഉദ്ഘാടന ചടങ്ങ് അരങ്ങേറിയത്. പഴയകാ ല മലയാളം, ഹിന്ദി, തമിഴ് പാട്ടുകള്‍ കോര്‍ത്തിണക്കി തത്സമയ പിന്നണി വാദ്യ അകമ്പടിയോടെ നടന്ന സംഗീത വിരുന്ന് രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. അല്‍ആലിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഷാനു സി. തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വാസുദേവന്‍ അധ്യക്ഷത വഹിച്ചു. സംഗീത അധ്യാപകൻ ഇല്യാസ് മണ്ണാർക്കാടിെൻറ നേതൃത്വത്തില്‍ റിയാദിൽ സംഗീത ക്ലാസുകള്‍ ആരംഭിക്കുമെന്ന് അേദ്ദഹം അറിയിച്ചു.
ജലീല്‍ തിരൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, എസ്.പി ഷാനവാസ് എന്നിവര്‍ ചടങ്ങിൽ പെങ്കടുത്തു. ഗിരിജന്‍ സ്വാഗതവും വിജയന്‍ നെയ്യാറ്റിന്‍കര നന്ദിയും പറഞ്ഞു. ഇല്യാസ്, ബിജു ഉതുപ്പ്, മാസി മാധവന്‍, ഷാനവാസ്, സന്തോഷ് ഇബ്രാഹിം, ജോജി മാത്യു, കാതറിന്‍ മാത്യു, നവനീത് ഗോപകുമാര്‍ എന്നിവര്‍ പിന്നണി വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തു. ഗിരിദാസ് ഭാസ്ക്കരന്‍, ജലീല്‍ കൊച്ചിന്‍, ജോജി കൊല്ലം, വിനോദ് കൃഷ്ണ, ശ്യാം, ജോമോന്‍, ഷംസുദ്ദീന്‍, ഗാഥാ ഗോപകുമാര്‍, ലെന ലോറന്‍സ്, തസ്നീം റിയാസ്, ദേവിക ബാബുരാജ്, സാവിത്രി നാരായണൻ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സീമ ഗോപകുമാര്‍ അവതാരകയായി. ടി.കെ ജോഷി, മാത്യു ജേക്കബ്, ഗോപകുമാര്‍ കെ.സി നാരായണന്‍, ബാബുരാജ്, ലോറന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.