യാമ്പു: നരേന്ദ്ര മോദിയുടെ ഭരണത്തിൽ കൊടികുത്തിവാഴുന്ന അസഹിഷ്ണുതയുടെയും വെറുപ്പി െൻറയും രാഷ്ട്രീയത്തിനെതിരെ വിവേകപൂർണമായ പ്രതിരോധം തീർക്കാൻ സമുദായത്തിന് സാ ധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ ്ങൾ പറഞ്ഞു. കെ.എം.സി.സി യാമ്പു സെൻട്രൽ കമ്മിറ്റി യാമ്പു മിഡിൽ ഈസ്റ്റ് ഹോട്ടലിൽ സംഘടി പ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ധ്രുവീകരണം നടത്തി ജനാധിപത്യത്തെ ഫാഷിസം വിഴുങ്ങുന്ന രീതിയാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. ജനങ്ങൾക്കുവേണ്ടത് വിദ്യയും തൊഴിലും ആരോഗ്യവുമാണ്. രാഷ്ട്രീയ ശാക്തീകരണം നടത്തി സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ നമുക്ക് കഴിയണം.
പ്രതീക്ഷാപൂർവമായ രാഷ്ട്രീയ നീക്കങ്ങളാണ് സമുദായം നടത്തേണ്ടത്. പോസിറ്റിവ് ചിന്തകളാണ് നമുക്കുണ്ടാവേണ്ടത്. അതിവൈകാരികമായി സമകാലീന പ്രശ്നങ്ങളെ നേരിടുന്നതിനുപകരം ബുദ്ധിപരമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ മുന്നേറാൻ കഴിയണം.നരേന്ദ്ര മോദിയുടെ ഭരണത്തിൽനിന്നൊരു മാറ്റം വരുമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് സമുദായം നീങ്ങേണ്ടത്. ഹിറ്റ്ലർ 12 വർഷമാണ് ഭരിച്ചത്.
എന്നാൽ, നരേന്ദ്രമോദി പത്ത് വർഷംപോലും ഇനി ഭരിക്കില്ല എന്നുള്ള സ്വപ്നം കാണാൻ നമുക്ക് കഴിയണമെന്നും ആ നിലക്കുള്ള രാഷ്ട്രീയമുന്നേറ്റം നടത്താൻ സമൂഹത്തെ പ്രാപ്തരാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. പരസ്പര ശത്രുത അവസാനിപ്പിച്ച് നല്ലൊരു സമൂഹത്തെ സൃഷ്ടിക്കാൻ കൂട്ടായ ശ്രമങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും രാഷ്ട്ര പുനർ നിർമാണത്തിെൻറ മേഖലകളിൽ ക്രിയാത്മകമായ പങ്കുവഹിക്കാൻ പ്രതിബദ്ധത പ്രവൃത്തികൊണ്ട് തെളിയിച്ച യുവജന സംഘടനയാണ് മുസ്ലിം യൂത്ത് ലീഗ് എന്നും മുനവ്വറലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. യാമ്പു കെ.എം.സി.സി ആക്റ്റിങ് പ്രസിഡൻറ് നാസർ നടുവിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി.
കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ. പി. മുഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞുമോൻ കാക്കിയ, കെ.എം.സി.സി യാമ്പു ചെയർമാൻ മുസ്തഫ മൊറയൂർ എന്നിവർ സംസാരിച്ചു. അഷ്റഫ് മൗലവി ഖുർആൻ പാരായണം നടത്തി. മൂന്ന് പതിറ്റാണ്ടിലേറെയുള്ള പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വി.ടി. ഇസ്മായിലിനുള്ള കെ.എം.സി.സി യുടെ ഉപഹാരം മുനവ്വറലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. കെ.എം.സി.സി യാമ്പു ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും ജനറൽ സെക്രട്ടറി മാമുക്കോയ ഒറ്റപ്പാലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.