അല്‍കോബാര്‍: കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വിശുദ്ധ ഭൂമിയിലെ ജീവകാരുണ്യരംഗത്തെ നിസ്തു ല സേവനത്തിന് ഏർപ്പെടുത്തിയ സി. ഹാഷിം സ്മാരക ജീവകാരുണ്യ പുരസ്കാരത്തിന് മക്ക കെ.എം.സി.സി ജനറല്‍ സെക്രട്ടറിയും സൗദി ഹജ്ജ് സെല്‍ കണ്‍വീനറുമായ മുജീബ് പൂക്കോട്ടൂര്‍ അര്‍ഹനായി. മക്കയിലെ മയ്യിത്ത് സംസ്കരണ പ്രവര്‍ത്തനരംഗത്തും വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികളുടെ പരിചരണ രംഗത്തും ഹജ്ജ് സേവനരംഗത്തും പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന മുജീബ് പൂക്കോട്ടൂരിെൻറ സേവനം മാതൃകാപരമാണെന്ന് അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
അല്‍കോബാര്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയെ പ്രതിനിധാനം ചെയ്ത് ഹജ്ജ് സേവനരംഗത്ത് സന്നദ്ധപ്രവര്‍ത്തനം നടത്തിയ വളൻറിയര്‍മാര്‍ക്ക് ആഗസ്റ്റ് 21 ബുധനാഴ്ച രാത്രി എട്ടു മണിക്ക് അല്‍കോബാര്‍ ശമാലിയയിലെ ദര്‍ബാര്‍ അപ്സര ഹാളില്‍ നല്കുന്ന സ്വീകരണസംഗമത്തില്‍ മുജീബ് പൂക്കോട്ടൂരിനു പുരസ്കാരം സമ്മാനിക്കും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പ്രവിശ്യയിലെ മത സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.