മണ്ണാർക്കാട് സ്വദേശി ത്വാഇഫിൽ നിര്യാതനായി

ത്വാഇഫ്: മസ്തിഷ്ക്കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് കോട്ടപ്പുറം സ ്വദേശി മോതിരപീടിക മുഹമ്മദലിയാണ് മരിച്ചത്. ത്വാഇഫ് അൽ ഖുറുമയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ മസ്തിഷ്ക്കാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന്​ അബോധാവസ്ഥയിലായി ഒരാഴ്ചയായി ത്വാഇഫ് കിങ് അബ്​ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിലായിരുന്നു. അതിനിടയിലാണ്​ മരണം.

25 വർഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Tags:    
News Summary - muhammed ali obit-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.