ആഘോഷങ്ങളുടെ ഇരട്ടിമധുരവുമായി എം.ആർ.എ റസ്റ്റാറന്‍റ്; പെരുന്നാൾ ദിനത്തിൽ അൺലിമിറ്റഡ് ബ്രേക്ക് ഫാസ്റ്റ്

​മനാമ: രുചിയുടെ വൈവിധ്യങ്ങൾ കൊണ്ട് പ്രവാസികളുടെ മനംകവർന്ന ഗുദൈബിയയിലെ എം.ആർ.എ റസ്റ്റാറന്‍റ് ഒന്നാം വാർഷികാഘോഷങ്ങളുടെയും ഈദുൽ ഫിത്തറിന്റെയും നിറവിൽ. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വിപുലമായ പെരുന്നാൾ വിരുന്നാണ് മാനേജ്മെന്‍റ് ഒരുക്കിയിരിക്കുന്നത്.

​പെരുന്നാൾ ദിനത്തിൽ രാവിലെ 6.30 മുതൽ 10 മണി വരെ നീണ്ടുനിൽക്കുന്ന വിഭവസമൃദ്ധമായ അൺലിമിറ്റഡ് ബ്രേക്ക് ഫാസ്റ്റ് ആണ് പ്രധാന ആകർഷണം. ഇഡലി, ഉപ്പുമാവ്, കോയിൻ പൊറോട്ട, അപ്പം, നെയ്പത്തിരി, പുട്ട്, ഇടിയപ്പം എന്നിവയ്ക്കൊപ്പം ബീഫ് സ്റ്റ്യൂ, നാടൻ ചിക്കൻ കറി, ഫിഷ് മുളകിട്ടത്, എഗ്ഗ് കറി, കടലക്കറി, സാമ്പാർ, ചട്ണികൾ എന്നിവയും സ്പെഷ്യൽ ചായയും ഈ പ്രഭാതഭക്ഷണ മേളയിൽ ഉൾപ്പെടുന്നു.

​ഉച്ചഭക്ഷണത്തിന് എം.ആർ.എയുടെ ദം ബിരിയാണിയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ലോഗോൺ ചിക്കൻ, ബ്രോയിലർ ചിക്കൻ, മട്ടൻ, ബീഫ്, ഫിഷ് തുടങ്ങി വൈവിധ്യമാർന്ന ബിരിയാണികൾക്ക് പുറമെ അറബിക്, ചൈനീസ്, നോർത്ത് ആൻഡ് സൗത്ത് ഇന്ത്യൻ വിഭവങ്ങളും ഇനി മുതൽ എല്ലാ ദിവസവും ലഭ്യമായിരിക്കും.

​അൽ ഹംറ സിനിമാസിന് സമീപം സ്ഥിതി ചെയ്യുന്ന റസ്റ്റാറന്‍റിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പാർട്ടികൾക്കും മറ്റ് ഒത്തുചേരലുകൾക്കുമായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പാർട്ടി ഹാളും ഇവിടെ ലഭ്യമാണ്. ​കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ​റെസ്റ്റാറന്‍റ്: 33626322 ​ടേക്ക് എവേ: 33494080


Tags:    
News Summary - MRA Restaurant with double the sweetness of celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.