ജിദ്ദ അൽ റയാൻ പോളിക്ലിനിക്കും മലബാർ അടുക്കളയും സംഘടിപ്പിച്ച മാതൃദിന ആഘോഷ പരിപാടിയിൽനിന്ന്
ജിദ്ദ: ജിദ്ദയിലെ അൽ റയാൻ പോളിക്ലിനിക്കും മലബാർ അടുക്കളയും സംയുക്തമായി മാതൃദിന ആഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ‘ആരോഗ്യമുള്ള സ്ത്രീ സന്തോഷമുള്ള കുടുംബം’ എന്ന ശീർഷകത്തിൽ പ്രവാസി മലയാളി അമ്മമാർക്കായി ഒരുക്കിയ സായാഹ്ന പരിപാടി പങ്കെടുത്തവർക്ക് ഒരു നവ്യാനുഭവമായി മാറി.
അൽ റയാൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഷ്താഖ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മലബാർ അടുക്കളയുടെ മോഡറേറ്ററും ജിദ്ദ കോഓഡിനേറ്ററുമായ പ്രശസ്ത ഷെഫ് കുബ്ര ലത്തീഫ് ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി ഡോ. വിനിത പിള്ള നയിച്ച പ്രത്യേക ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഏറെ പഠനാർഹമായിരുന്നു. അമ്മമാരുടെ ആരോഗ്യം എത്രത്തോളം പ്രധാനമാണെന്ന് ലളിതമായ വാക്കുകളിലൂടെ സദസിന് പകർന്നുനൽകിയ അവർ, ഒരു നല്ല അധ്യാപികയെപ്പോലെയും സ്നേഹനിധിയായ സുഹൃത്തിനെപ്പോലെയും പങ്കെടുത്തവരുടെ രോഗവിവരങ്ങളും സംശയങ്ങളും കേട്ടറിഞ്ഞ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
അൽ റയാൻ പോളിക്ലിനിക്ക് എച്ച്.ആർ വിഭാഗത്തിലെ വിത്തു രാജ്, ലാബ് ടെക്നീഷ്യൻ ആർദ്ര സൂരജ്, സ്റ്റാഫ് നഴ്സ് മുംതാസ് ബീഗം എന്നിവർ പരിപാടികൾ നിയന്ത്രിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിച്ചു. മലബാർ അടുക്കള എക്സിക്യൂട്ടീവുകളായ ഷംസീറ, സാഹിറ, സബ്രീന, ഹസീന, സുരുമി, സുനീറ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.