കഴിഞ്ഞ വർഷം ഒമ്പത്​ കോടിയിലേറെ വിദേശികൾ സൗദി സന്ദർശിച്ചു

യാംബു: കഴിഞ്ഞ വർഷം ഒമ്പത്​ കോടി മൂന്ന്​ ലക്ഷം വിദേശികൾ സൗദി അറേബ്യ സന്ദർശിച്ചതായി സൗദി ടൂറിസം അതോറിറ്റിയുടെ റിപ്പോർട്ട്​. സന്ദർശകർ മൊത്തം 185 ശതകോടി റിയാലിലധികം ചെലവഴിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് ആഭ്യന്തര ടൂറിസ്​റ്റുകളുടെ എണ്ണം ഏഴരക്കോടിയായി ഉയർന്നതായും ആഭ്യന്തര ടൂറിസ്​റ്റുകൾ കഴിഞ്ഞ വർഷം 9,000 കോടി റിയാൽ ചെലവഴിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

‘വിഷൻ 2030’ പദ്ധതി ടൂറിസം മേഖലക്ക് വൻ ഉണർവാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്ത്​ നിന്ന്​ ആളുകൾ സൗദിയിലേക്ക് വരുന്നതിന്റെ എണ്ണം കൂടിവരികയാണ്. സൗദി ടൂറിസത്തെ കുറിച്ച്​ അന്താരാഷ്‍ട്രതലത്തിൽ പ്രമോഷൻ കാമ്പയിനുകൾ നടക്കുകയാണ്​.

80 ലധികം രാജ്യങ്ങളിൽ 120ലധികം പ്രമോഷനൽ ട്രിപ്പുകൾ സംഘടിപ്പിച്ചു. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ടൂറിസ്​റ്റുകൾ എത്തിയ അറബ് രാജ്യം സൗദിയാണ്. 2.95 കോടി വിനോദ സഞ്ചാരികൾ കഴിഞ്ഞ വർഷം രാജ്യത്ത് എത്തിയതായി സൗദി ടൂറിസം അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - More than nine crore foreigners visited Saudi Arabia last year- saudi tourism authority about

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.