ജിദ്ദ ഫോർമുല വൺ കാറോട്ടമത്സര ട്രാക്ക്
ജിദ്ദ: ഏപ്രിൽ 17 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന ഫോർമുല വൺ കാറോട്ടമത്സരത്തിന്റെ ഭാഗമായുള്ള ഗതാഗത പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ജിദ്ദയിലെ അമീർ ഫൈസൽ ബിൻ ഫഹദ് റോഡും കോർണീഷ് ബ്രാഞ്ച് റോഡും അടച്ചിടുമെന്ന് ജിദ്ദ ട്രാഫിക് വകുപ്പ് അറിയിച്ചു. ഈ മാസം 18നാണ് ഫോർമുല വൺ കാറോട്ടമത്സരത്തിന് തുടക്കംകുറിക്കുന്നത്.
ഫൈനൽ മത്സര ദിനത്തിലുൾപ്പെടെ ജിദ്ദയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
ജിദ്ദയിലെ കോർണിഷ് സർക്യൂട്ടിൽ ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് കാറോട്ടമത്സരത്തിന്റെ ഒരുക്കത്തിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ മാസം ഒമ്പത് മുതൽ തന്നെ ജിദ്ദ കോർണീഷ് സർക്യൂട്ടിലേക്കുള്ള റോഡുകൾ അടച്ചിരുന്നു. കായിക മന്ത്രാലയവുമായി സഹകരിച്ചാണ് ജിദ്ദ ട്രാഫിക് വകുപ്പ് ഗതാഗത പദ്ധതിയുടെ മൂന്നാം ഘട്ടം രൂപരേഖകൾ പൂർത്തിയാക്കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.