അത്തിപ്പറ്റ മൊയ്‌തീന്‍കുട്ടി മുസ്‌ലിയാർ അനുസ്‌മരണ സമ്മേളനം

മക്ക: വിശ്വാസികള്‍ക്ക്‌ ആത്‌മീയ വെളിച്ചം നല്‍കിയ മഹാപണ്ഡിതനായിരുന്നു അന്തരിച്ച അത്തിപ്പറ്റ മൊയ്‌തീന്‍കുട ്ടി മുസ്‌ലിയാർ എന്ന്‌ സമസ്‌ത കേരള ഇസ്‌ലാമിക്‌ സ​​െൻറർ സൗദി ദേശീയ പ്രസിഡൻറ് ഉബൈദുല്ല തങ്ങള്‍ ഹൈദ്രോസി മേലാറ്റ ൂർ പറഞ്ഞു. എസ്‌.ഐ.സി മക്ക സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനുദ്ദീന്‍ അന്‍വരി അധ്യക്ഷത വഹിച്ചു. അബ്‌ദുസ്സലാം ഹുദവി ചർപ്പുളശ്ശേരി, എസ്‌.കെ.എസ്.എസ്.എഫ് സ്​റ്റേറ്റ്​ വർക്കിങ്​ സെക്രട്ടറി റഷീദ്‌ ഫൈസി വെള്ളായിക്കോട്‌ എന്നിവർ അനുസ്‌മരണ പ്രഭാഷണങ്ങള്‍ നടത്തി. കരീം ബാഖവി പൊന്‍മള, കുഞ്ഞുമോന്‍ കാക്കിയ, ഓമാനൂർ അബ്‌ദുറഹ്‌മാന്‍ മൗലവി, അലി മൗലവി നാട്ടുകല്ല്‌, അബൂബക്കർ ദാരിമി, ഇസ്‌മാഈല്‍ ഹാജി ചാലിയം, തെറ്റത്ത്‌ മുഹമ്മദ്‌ കുട്ടി ഹാജി, റഫീഖ്‌ ഫൈസി മണ്ണാർക്കാട്‌ എന്നിവർ സംസാരിച്ചു. ഫരീദ്‌ ഐക്കരപ്പടി സ്വാഗതവും അശ്‌റഫ്‌ മിസ്ബാഹി നന്ദിയും പറഞ്ഞു.

Tags:    
News Summary - Moideen kutty musliyar, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.