വി​ജ​യ​ത്തി​ള​ക്ക​ത്തി​ൽ മോ​ഡേ​ൺ സ്‌​കൂ​ൾ; അ​വാ​ർ​ഡ് നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും പാ​ഠ്യ-​പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ക്കു​ന്ന​തി​നാ​യി റി​യാ​ദ് മോ​ഡേ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ അ​വാ​ർ​ഡ് നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു.

സ്കൂ​ൾ ബോ​യ്സ് സെ​ക്ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​വ​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ദ​മ്മാം അ​ൽ​മു​ന സ്കൂ​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​അ​ബ്​​ദു​ൽ ഖാ​ദ​ർ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വാ​ൽ​പ്പാ​റ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള മൗ​ന പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് മു​അ​വ്വ​ദ് പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. ഐ​ക്ക​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒ​ളി​മ്പ്യാ​ഡ്, ക്ലാ​സ്ടോ​പ്പ​ർ, സ്​​റ്റാ​ർ​ടോ​പ്പ​ർ തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. 10-ാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് ന​ൽ​കി. അ​ഡ്മി​ൻ മാ​നേ​ജ​ർ അ​ബ്​​ദു​ൽ അ​സീ​സ്, മു​ഹ​മ്മ​ദ് ത​ങ്ങ​ൾ, സി.​ഒ.​ഇ ടി.​എ​ച്ച്. നൗ​ഫ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹെ​ഡ്മാ​സ്​​റ്റ​ർ അ​ബ്​​ദു​ൽ സ​ലീം സ്വാ​ഗ​ത​വും ഹെ​ഡ്മി​സ്ട്ര​സ് സെ​മീ​ന റ​ഈ​സ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Modern School shines with success; Award Night organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.