യുദ്ധമുന്നണിയിലെ ഇരട്ടകൾ ഒടുവിൽ വേർപിരിഞ്ഞു

റിയാദ്​: ജീവിതത്തിൽ എന്നും ഒന്നിച്ചായിരുന്നു മിസ്​ഹരിയും മുഹന്നദും. ജനിച്ചതും വളർന്നതും പഠിച്ചതും എല്ലാം ഒന്നിച്ച്​. ഒടുവിൽ ഒരേപോലെ സൈന്യത്തിലെത്തി ഒരേ മുന്നണിയിൽ തോളോട്​ തോൾ ചേർന്ന്​ രാജ്യത്തിന്​ വേണ്ടി പോരാടിയതും ഒന്നിച്ച്​. ഒടുവിൽ മൂന്നാഴ്​ച മുമ്പ്​ സഹോദരൻ മിസ്​ഹരി വെടിയേറ്റ്​ യുദ്ധമുന്നണിയിൽ നിന്ന്​ പിൻവാങ്ങിയപ്പോൾ മുഹന്നദ്​ ഒറ്റക്കായി. തളരാതെ പൊരുതിയ മുഹന്നദ്​ ഏതാനും ദിവസങ്ങൾക്ക്​ ശേഷം രക്​തസാക്ഷിത്വം വരിച്ചു. ‘അൽ അറബിയ’ ചാനലാണ്​ ഇരുവരുടെയും വിസ്​മയകരമായ ജീവിതം പുറത്തുകൊണ്ടുവന്നത്​. 

അൽഖുറ ഗവർണറേറ്റിൽ നിന്നുള്ളവരായിരുന്നു ഇരട്ടകളായ മിസ്​ഹരി അൽ സഹ്​റാനിയും മുഹന്നദ്​ അൽ സഹ്​റാനിയും. 20 വയസായിരുന്നു പ്രായം. സ്​കൂളിലും തുടർപഠനത്തിലും ഒന്നിച്ചായിരുന്ന ഇരുവരും സ്വന്തം താൽപര്യത്തിൽ സൈനിക സേവനം തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നുവർഷം മുമ്പാണ്​ സൈന്യത്തിൽ ചേർന്നത്​. പരിശീലനത്തിന്​ ശേഷം ഇരുവർക്കും നിയമനം കിട്ടിയതും തെക്കൻ അതിർത്തിയിൽ. ഒരേ യൂനിറ്റിൽ തന്നെയായിരുന്നു ഇരുവരും.  
25 ദിവസം മുമ്പ്​ കൃത്യനിർവഹണത്തിനിടെ മിസ്​ഹരിക്ക്​ വെടിയേൽക്കുകയായിരുന്നു. വലതുകൈയിൽ ​െവടിയുണ്ട തുളച്ചുകയറിയ മിസ്​ഹരിയെ സൈനിക ആശുപത്രിയിൽ ​പ്ര​േവശിപ്പിച്ചു. 

ആ ആഘാതത്തിൽ കുടുംബം കഴിയുന്നതിനിടെയാണ്​ കഴിഞ്ഞദിവസം മുഹന്നദി​​െൻറ വീരമൃത്യു വാർത്തയെത്തുന്നത്​. വിവരമറിഞ്ഞതി​​െൻറ മാനസികാഘാതത്തിൽ നിന്ന്​​ മിസ്​ഹരിക്ക്​ ഇനിയും മോചനം നേടാനായിട്ടില്ലെന്ന്​ പിതാവ്​ പറയുന്നു. ഉറക്കഗുളികകൾ കഴിച്ചാണ്​ ഇപ്പോൾ ഉറങ്ങുന്നത്​. 
മരണം സംഭവിക്കുന്നതിന്​ തലേദിവസം മുഹന്നദ്​ പിതാവിനെ വിളിച്ചിരുന്നു. അടുത്ത ദിവസം തന്നെ വീട്ടിലെത്തുമെന്ന്​ പറയുകയും ചെയ്​തതായിരുന്നു. ഇവരുടെ മൂത്ത സഹോദരനും സൈന്യത്തിൽ തന്നെയാണ്​. ​

Tags:    
News Summary - mishari-munnath-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.