സ്വ​ദേ​ശി​വ​ത്​​ക​ര​ണം വ​ൻ വി​ജ​യം; തൊ​ഴി​ൽ ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​

ജി​ദ്ദ: തൊ​ഴി​ൽ രം​ഗ​ത്തെ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​െൻറ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ​ദ്ധ​തി വ​ലി​യ വി​ജ​യ​മാ​യി മാ​റു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഈ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ തൊ​ഴി​ൽ​ചെ​യ്യു​ന്ന സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്ന​താ​യി നാ​ഷ​ന​ൽ ലേ​ബ​ർ ഒ​ബ്സ​ർ​വേ​റ്റ​റി (എ​ൻ.​എ​ൽ.​ഒ) വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ്വ​ദേ​ശി​പൗ​ര​ന്മാ​രു​ടെ എ​ണ്ണം 22 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. 2022ലെ ​ഇ​തേ കാ​ല​യ​ള​വി​ലെ ക​ണ​ക്കു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​േ​മ്പാ​ൾ സൗ​ദി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ മൊ​ത്തം വ​ള​ർ​ച്ച ഏ​ക​ദേ​ശം 2,10,000 ആ​യി.

ഈ ​വ​ർ​ഷം ര​ണ്ടാം​പാ​ദം​വ​രെ ഓ​രോ മൂ​ന്നു​മാ​സം കൂ​ടു​േ​മ്പാ​ഴും ശ​രാ​ശ​രി വ​ള​ർ​ച്ച ഏ​ക​ദേ​ശം 42,000 ജീ​വ​ന​ക്കാ​രാ​ണ്. ര​ണ്ടാം​പാ​ദ​ത്തി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ റി​പ്പോ​ർ​ട്ട് പ്ര​കാ​രം സ്വ​ദേ​ശി​ക​ളാ​യ സ്​​ത്രീ​പു​രു​ഷ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക്​ രേ​ഖ​പ്പെ​ടു​ത്തി. ഈ ​വ​ർ​ഷം ര​ണ്ടാ​മ​ത്തെ മൂ​ന്നു​മാ​സ കാ​ല​യ​ള​വി​െൻറ അ​വ​സാ​ന​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഒ​മ്പ​ത്​ ല​ക്ഷം സ്ത്രീ ​ജീ​വ​ന​ക്കാ​രു​മാ​യി താ​ര​ത​മ്യം​ചെ​യ്യു​മ്പോ​ൾ പു​രു​ഷ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 13 ല​ക്ഷ​മാ​യി. മൊ​ത്തം സ്വ​ദേ​ശി​വ​ത്​​ക​ര​ണ നി​ര​ക്ക് 22.3 ശ​ത​മാ​ന​ത്തി​ലെ​ത്തി.

2023​െൻ​റ ര​ണ്ടാം പാ​ദ​ത്തി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ്​ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്വ​ദേ​ശി​വ​ത്​​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ (27 ശ​ത​മാ​നം). മ​ക്ക​യി​ൽ 24 ശ​ത​മാ​ന​വും റി​യാ​ദി​ലും മ​ദീ​ന​യി​ലും 21 ശ​ത​മാ​ന​വു​മാ​ണ്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മേ​ഖ​ല​യി​ലാ​ണ്​ പു​രു​ഷ​ജോ​ലി​ക്കാ​രു​ടെ​ എ​ണ്ണം ഏ​റ്റ​വും ഉ​യ​ർ​ന്ന​ത്​ (നി​ര​ക്ക്​ 60 ശ​ത​മാ​നം). വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ളും.

അ​വ​രു​ടെ നി​ര​ക്ക്​ 53 ശ​ത​മാ​ന​മെ​ത്തി. സൗ​ദി സ​മ്പ​ദ്‌​വ്യ​വ​സ്ഥ സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന ശു​ഭ​ക​ര​മാ​യ വ​ള​ർ​ച്ച​നി​ര​ക്കാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന പൗ​ര​ന്മാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. മൊ​ത്തം തൊ​ഴി​ൽ വി​പ​ണി​യു​ടെ വ​ലു​പ്പ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ക്ത​മാ​യ ആ​വ​ശ്യ​ക​ത​യും വി​പ​ണി​യി​ലെ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത നി​ര​ക്ക്​ വ​ർ​ധി​പ്പി​ക്കു​ന്ന​തും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​ക​ളു​ടെ അ​നു​പാ​തം കൂ​ടാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Ministry of Human Resource Development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.