Posted On
date_range Updated On
date_range മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഹജ്ജ് തീർഥാടകർ വിസ കാലാവധി തീരുംമുമ്പ് മടങ്ങണം
മക്ക: ഹജ്ജ് വിസയുമായി എത്തുന്നവർ വിസ കാലാവധി തീരുംമുമ്പ് രാജ്യത്തുനിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ പോകാതിരുന്നാൽ നിയമലംഘനമായി കണക്കാക്കും. ശിക്ഷാവിധി ആവശ്യപ്പെടുന്ന നിയമലംഘനമാണെന്നും മന്ത്രാലയം പറഞ്ഞു.
വിസ കാലഹരണപ്പെടുന്നതിന് മുമ്പ് പുറപ്പെടുന്നതാണ് ഏറ്റവും മികച്ച രീതി. ഹജ്ജ് വിസ ഹജ്ജിന് മാത്രമേ സാധുതയുള്ളൂ. ആ വിസ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.