ഹജ്ജ് സമ്മേളന, പ്രദർശന പരിപാടിയിലെ ആഭ്യന്തര മന്ത്രാലയം പവലിയൻ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ സന്ദർശിക്കുന്നു
ജിദ്ദ: സൂപ്പർ ഡോമിൽ നടക്കുന്ന നാലാമത് ഹജ്ജ് സമ്മേളന, പ്രദർശന പരിപാടിയിലും ആഭ്യന്തര മന്ത്രാലയം ഒരുക്കിയ പവിലിയൻ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ സന്ദർശിച്ചു.
കര-കടൽ തുറമുഖങ്ങളിലൂടെ ദൈവത്തിന്റെ അതിഥികൾക്ക് സുരക്ഷിതമായ ഹജ്ജ് അനുഭവം പ്രദാനം ചെയ്യുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളും അതിന്റെ സേവനവും മാനുഷിക സംരംഭങ്ങളും ഹജ്ജ് മന്ത്രി കണ്ടു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളും ഡിജിറ്റൽ സൊലൂഷനുകളും ഉപയോഗിച്ച് മെച്ചപ്പെടുത്തിയ സുരക്ഷ സംവിധാനങ്ങളും ഉപകരണങ്ങളും ജനക്കൂട്ടത്തെയും പുണ്യസ്ഥലങ്ങളെയും നിയന്ത്രിക്കാൻ ഉപയോഗിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ‘അനുമതി ഇല്ലാതെ ഹജ്ജ് പാടില്ല’ കാമ്പയിനും ‘മക്ക റോഡ്’ സംരംഭവും പ്രദർശനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.