റിയാദ്: റിയാദ് മെട്രോ റെയിലിൽ യാത്ര ചെയ്യാനുള്ള കാർഡിന് പേര് തീരുമാനിക്കാനുള്ള വോട്ടിങ് ആരംഭിച്ചു. മെട്രോ ഉൾപ്പെടെ റിയാദ് പൊതുഗതാഗത സംവിധാനത്തിൽ ഉപയോഗിക്കാനുള്ള ട്രാവൽ കാർഡിന് പേര് നിശ്ചയിക്കാനുള്ള അന്തിമ വോെട്ടടുപ്പിന് വെള്ളിയാഴ്ച തുടക്കം കുറിച്ചു. വോട്ടിങ് ഞായറാഴ്ച വരെ തുടരുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. അന്തിമ റൗണ്ടിൽ നാല് പേരുകളാണ് മത്സരിക്കുന്നത്. നജ്ദ്, ദർബ്, ബർഖ്, തുവൈഖ് എന്നീ പേരുകളിലൊന്നിനാണ് വോട്ട് ചെയ്യേണ്ടത്. http://fcvoting.riyadhmetro.sa/ എന്ന വെബ് ലിങ്കിൽ പോയി വോട്ട് രേഖപ്പെടുത്താവുന്നതാണ്.
പേര്, മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ നൽകി വോട്ട് രേഖപ്പെടുത്തുന്നവർക്ക് മൊബൈലിൽ ലഭിക്കുന്ന പാസ്വേർഡ് ഉപയോഗിച്ച് വോട്ടിങ് പൂർത്തീകരിക്കാനാവും. റിയാദ് മെട്രോ കാർഡിന് പേരിടാൻ പൊതുജന പങ്കാളിത്തത്തോടെ നേരത്തെ നടത്തിയ നിരവധി നടപടികളുടെ അന്തിമ ഘട്ടമാണ് മൂന്ന് ദിവസം നടക്കുന്ന വോട്ടിങ്. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുന്നയാൾക്ക് 10000 റിയാൽ വരെ സമ്മാനവും അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച പ്ലാസ്റ്റിക് കാർഡായിരിക്കും പുറത്തിറക്കുക. നിർദ്ദിഷ്ട കിങ് അബ്ദുൽ അസീസ് പൊതുഗതാഗത ശൃംഖലയിലെ ട്രെയിനിലും ബസിലും ഒരേ കാർഡ് തന്നെ ഉപയോഗിച്ച് യാത്ര ചെയ്യാനാവും. ഇൗ ഇലക്ട്രോണിക് വാലറ്റ് ദൈനംദിനമോ ആഴ്ച, മാസം, വാർഷികം എന്ന കണക്കിലോ റീചാർജ് ചെയ്ത് ഉപയോഗിക്കാം.
കാർഡുകൾ റിയാദ് മെട്രോ സ്റ്റേഷനുകളിൽ നിന്നും വിവിധ സ്റ്റോറുകളിൽ നിന്നും വാങ്ങാനാവും. റീചാർജിങ്ങും സ്റ്റേഷനുകളിൽ നിന്നും സ്റ്റോറുകളിൽ നിന്നും നടത്താനാവും. ഒാൺലൈനിലൂടെയും ചാർജ് ചെയ്യാനാവും. യാത്രക്ക് മുമ്പ് അതത് സ് റ്റേഷനുകളിലെ റീഡറുകളിൽ കാർഡ് സ്വൈപ്പ് ചെയ്താണ് അകത്ത് പ്രവേശിപ്പിക്കേണ്ടത്. തിരിച്ചിറങ്ങുേമ്പാൾ ലോഗ് ഒൗട്ടും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.