ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമത്തിൽ പ​െങ്കടുക്കാൻ മി​നാ​യി​ൽ​ എത്തുന്ന തീ​ർ​ഥാ​ട​ക​ർ

മനമുരുകി തീർഥാടക ലക്ഷങ്ങൾ; അറഫാസംഗമം ഇന്ന്

മ​ക്ക: മ​ന​മു​രു​കു​ന്ന പ്രാ​ർ​ഥ​ന​യോ​ടെ തീ​ർ​ഥാ​ട​ക ല​ക്ഷ​ങ്ങ​ൾ ഇ​ന്ന് അ​റ​ഫ​യി​ൽ സം​ഗ​മി​ക്കും. ഹ​ജ്ജി​​ന്റെ പ​ര​മ​പ്ര​ധാ​ന ച​ട​ങ്ങാ​യ അ​റ​ഫ സം​ഗ​മ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ലോ​ക​ത്തി​​ന്റെ അ​ഷ്​​ട​ദി​ക്കു​ക​ളി​ൽ​നി​ന്നെ​ത്തി​യ അ​ല്ലാ​ഹു​വി​ന്റെ അ​തി​ഥി​ക​ൾ ഇ​വി​ടെ ഒ​രു​മി​ച്ചു​കൂ​ടും. രാ​വും പ​ക​ലും ഭ​ക്തി​യു​ടെ നി​റ​വി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന ശു​ഭ്ര​വ​സ്ത്ര​ധാ​രി​ക​ളു​ടെ സം​ഗ​മം അ​റ​ഫ​​യി​ൽ ക​ൺ​കു​ളി​ർ​മ​യു​ള്ള കാ​ഴ്ച​യാ​വും. ആ​ഭ്യ​ന്ത​ര, വി​ദേ​ശ തീ​ർ​ഥാ​ട​ക​ര​ട​ക്കം 20 ല​ക്ഷ​ത്തി​ലേ​റെ പേ​ർ ഇ​ന്ന് അ​റ​ഫ​യി​ൽ എ​ത്തു​ന്ന​തോ​ടെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ മ​ഹാ​സം​ഗ​മ​ത്തി​നാ​ണ് മൈ​താ​നം സാ​ക്ഷി​യാ​വു​ക.

വി​ശാ​ല​മാ​യ അ​റ​ഫ മൈ​താ​ന​ത്തെ ന​മി​റ മ​സ്ജി​ദി​ൽ ന​ട​ക്കു​ന്ന പ്ര​ഭാ​ഷ​ണ​ത്തോ​ടെ​യാ​ണ് സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​വു​ക. തി​ങ്ക​ളാ​ഴ്ച രാ​ത്രി​ത​ന്നെ തീ​ർ​ഥാ​ട​ക ല​ക്ഷ​ങ്ങ​ൾ അ​റ​ഫ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി​ത്തു​ട​ങ്ങി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച മ​ധ്യാ​ഹ്നം മു​ത​ൽ സൂ​ര്യാ​സ്ത​മ​യം വ​രെ​യാ​ണ് അ​റ​ഫ​യി​ൽ ഹാ​ജി​മാ​ർ സം​ഗ​മി​ക്കു​ക. പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി അ​ദ്ദേ​ഹ​ത്തി​​ന്റെ ഹ​ജ്ജ് വേ​ള​യി​ൽ ന​ട​ത്തി​യ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പ്ര​ഭാ​ഷ​ണ​ത്തെ അ​നു​സ്മ​രി​ച്ച് മ​സ്ജി​ദു​ന്ന​മി​റ​യി​ൽ മു​തി​ർ​ന്ന പ​ണ്ഡി​ത​സ​ഭാം​ഗ ശൈ​ഖ് ഡോ. ​യൂ​സു​ഫ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​റ​ഫ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്ന് ളു​ഹ്ർ, അ​സ്ർ ന​മ​സ്കാ​ര​ങ്ങ​ൾ ചു​രു​ക്കി ന​മ​സ്ക​രി​ക്കും. വൈ​കീ​ട്ടു​വ​രെ പാ​പ​മോ​ച​ന പ്രാ​ർ​ഥ​ന​ക​ളും ദൈ​വ​സ്മ​ര​ണ​യു​മാ​യി തീ​ർ​ഥാ​ട​ക​ർ അ​റ​ഫ​യി​ൽ നി​ൽ​ക്കും. തി​ങ്ക​ളാ​ഴ്ച രാ​ത്രി​മു​ത​ൽ അ​റ​ഫ​യി​ലേ​ക്കു​ള്ള ഓ​രോ കൈ​വ​ഴി​യും ചെ​റു​തും വ​ലു​തു​മാ​യ തീ​ർ​ഥാ​ട​ക സം​ഘ​ങ്ങ​ളെ​ക്കൊ​ണ്ട് ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. മ​ക്ക​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന വി​വി​ധ ദേ​ശ​ക്കാ​രാ​യ തീ​ർ​ഥാ​ട​ക​രെ, ഉ​ച്ച​യോ​ടെ ആം​ബു​ല​ൻ​സ് വ​ഴി​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രെ എ​യ​ർ ആം​ബു​ല​ൻ​സ് വ​ഴി​യും അ​റ​ഫ​യി​ൽ എ​ത്തി​ക്കും.

ലോ​ക​ത്തി​​ന്റെ വി​വി​ധ കോ​ണു​ക​ളി​ലു​ള്ള കോ​ടി​ക്ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ൾ മ​ന​സ്സു​കൊ​ണ്ടും ആ​ത്മാ​വു​കൊ​ണ്ടും അ​റ​ഫ​യി​ലെ​ത്തും. വ്ര​ത​മെ​ടു​ത്ത്​ അ​വ​ർ ഹ​ജ്ജി​നോ​ട് ഐ​ക്യ​പ്പെ​ടും. സൂ​ര്യാ​സ്ത​മ​യം ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ തീ​ർ​ഥാ​ട​ക​ർ മു​സ്ദ​ലി​ഫ​യി​ലേ​ക്ക് നീ​ങ്ങും. ഇ​വി​ടെ​യാ​ണ്​ രാ​പ്പാ​ർ​ക്ക​ൽ. ആ​കാ​ശം മേ​ൽ​ക്കൂ​ര​യാ​ക്കി ഇ​വി​ടെ വി​ശ്ര​മി​ക്കും. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ജം​റ​യി​ൽ പി​ശാ​ചി​നെ ക​ല്ലെ​റി​ഞ്ഞ്, മു​ടി മു​റി​ക്കു​ന്ന​തോ​ടെ ഹ​ജ്ജി​ന്​ അ​ർ​ധ​വി​രാ​മ​മാ​വും. ശേ​ഷം മി​നാ​യി​ലെ കൂ​ടാ​ര​ത്തി​ൽ വി​ശ്ര​മി​ച്ച​ശേ​ഷ​മാ​ണ് മ​റ്റു ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക.

ഇ​ന്ത്യ​യി​ൽ​നി​ന്നെ​ത്തി​യ ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം ഹാ​ജി​മാ​ർ ഞാ​യ​റാ​ഴ്ച മു​ത​ൽ അ​റ​ഫ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു​തു​ട​ങ്ങി​യി​രു​ന്നു. ഇ​ത്ത​വ​ണ ഹ​ജ്ജ് ക​മ്മി​റ്റി​ക്കു​ കീ​ഴി​ലെ​ത്തി​യ 84,000 തീ​ർ​ഥാ​ട​ക​ർ​ക്കും മെ​ട്രോ ട്രെ​യി​ൻ സൗ​ക​ര്യ​മു​ണ്ട്. അ​തു​കൊ​ണ്ട്​ 20 മി​നി​റ്റു​കൊ​ണ്ട് മി​നാ​യി​ൽ​നി​ന്ന് അ​റ​ഫ​യി​ൽ എ​ത്താ​നാ​വും. മ​റ്റു​ള്ള തീ​ർ​ഥാ​ട​ക​ർ ബ​സ്​ മാ​ർ​ഗ​മാ​ണ്​ അ​റ​ഫ​യി​ൽ എ​ത്തു​ന്ന​ത്. മ​ക്ക​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന ര​ണ്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് മി​നാ​യി​ൽ എ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. ഇ​വ​രെ അ​റ​ഫ​യി​ൽ നേ​രി​ട്ട്​ എ​ത്തി​ക്കാ​നാ​വു​മെ​ന്ന് ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​റ​ഫ​യി​ൽ 47 ഡി​ഗ്രി​ക്കു മു​ക​ളി​ൽ ചൂ​ട് ഉ​യ​രും എ​ന്നാ​ണ് കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പ്. ഇ​വ​യെ മ​റി​ക​ട​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ അ​റ​ഫ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - mesmerized pilgrims; Araf Sangam today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.