കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച
അനുസ്മരണ സംഗമത്തിൽ ഓണമ്പിള്ളി മുഹമ്മദ് ഫൈസി
സംസാരിക്കുന്നു
ജിദ്ദ : മക്കയിൽ 35 വർഷം പ്രവാസിയായിരുന്ന പരേതനായ തേങ്കോട് അബ്ദുൽകരീം മൗലവിയുടെ അനുസ്മരണവും പ്രാർഥന സംഗമവും ജിദ്ദ കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ജീവിതം സേവനംകൊണ്ട് അടയാളപ്പെടുത്തി കടന്നുപോയ പൊതുപ്രവർത്തകനാണ് തേങ്കോട് അബ്ദുൽകരീം മൗലവിയെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദ സീസൺസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എറണാകുളം ജില്ലാ പ്രസിഡന്റ് റഷീദ് ചാമക്കാട്ട് അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ പ്രാർഥന നിർവഹിച്ചു .വി. പി മുസ്തഫ, സി. കെ റസാഖ് മാസ്റ്റർ, നസീർ വാവക്കുഞ്ഞ്, ശിഹാബ് താമരക്കുളം, അനസ് അരിമ്പ്രശ്ശേരി, ലത്തീഫ് മുസ്ലിയാരങ്ങാടി, മുസ്തഫ കോഴിശ്ശേരി, സുബൈർ വട്ടോളി, നൈസാം സാംബ്രിക്കൽ, ഷബീർ അലി വെമ്പിള്ളി എന്നിവർ സംസാരിച്ചു.സുലൈമാൻ അഹ്സനി പ്രാർഥന യോഗത്തിന് നേതൃത്വം നൽകി. ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ ആമുഖ പ്രഭാഷണം നിർവഹിച്ചു. കെ.എം.സി.സി ജിദ്ദ-എറണാകുളം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ജാബിർ മടിയൂർ സ്വാഗതവും അഷ്റഫ് മൗലവി കുറിഞ്ഞിലിക്കാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.