നവോദയ മെമ്പർഷിപ്പ് മോഹനൻ പാനൂരിന് നൽകി സുനിൽ മാട്ടൂൽ ഉദ്ഘാടനം ചെയ്യുന്നു
ഹാഇൽ: നവോദയ കലാസാംസ്കാരിക വേദി ഹാഇൽ ഘടകത്തിെൻറ 10ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 വർഷത്തേക്കുള്ള മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനവും കലണ്ടർ പ്രകാശനവും സംഘടിപ്പിച്ചു. ഹബീബ് മെഡിക്കൽ സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹാഇൽ നവോദയ അംഗങ്ങൾ പങ്കെടുത്തു.
പ്രസിഡൻറ് മനോജ് ചാവശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അംഗത്വ കാമ്പയിൻ രക്ഷാധികാരി സുനിൽ മാട്ടൂൽ, ആദ്യ മെംബർഷിപ് മോഹനൻ പാനൂരിന് നൽകി ഉദ്ഘാടനം ചെയ്തു. പുതുവർഷ കലണ്ടറിെൻറ പ്രകാശനം രക്ഷാധികാരി സമിതി അംഗം ജസീൽ കുന്നക്കാവ് ഹബീബ് മെഡിക്കൽ സെൻറർ എം.ഡി നിസാം പറക്കോടിന് നൽകി നിർവഹിച്ചു. പ്രശാന്ത് കൂത്തുപറമ്പ് സ്വാഗതവും സോമരാജ് ഏലംകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.