എണ്ണ വിപണി മെച്ചപ്പെടുത്താന്‍ സൗദി- റഷ്യ ധാരണ

റിയാദ്: സൗദിയില്‍ ഒൗദ്യോഗിക സനദര്‍ശനത്തിനെത്തെിയ റഷ്യന്‍ ഊർജ മന്ത്രി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൗദി ഊർജ മന്ത്രി എൻജിനീയര്‍ ഖാലിദ് അല്‍ഫാലിഹും പങ്കെടുത്തു. എണ്ണ വിപണി മെച്ചപ്പെടുത്തുന്നതിന് സൗദിയും റഷ്യയും തമ്മില്‍ ധാരണയായിട്ടുണ്ടെന്ന്  ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ബുധനാഴ്ച സല്‍മാന്‍ രാജാവുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിര്‍ പുടിനും ഇരു രാജ്യങ്ങള്‍ക്കിടയില്‍ എണ്ണ മേഖലയിലെ സഹകരണത്തിന് യോജിപ്പിലെത്തിയിരുന്നു. ഒപെകിന് പുറത്തുള്ള റഷ്യ ഉൾപ്പെടെയുള്ള രാഷ്​ട്രങ്ങളുടെ ഉല്‍പാദന തോത് കൂടി കണക്കാക്കിയാണ് ഉല്‍പാദന നിയന്ത്രണം നടപ്പാക്കേണ്ടത്. വിപണി ആവശ്യത്തി​​​െൻറ നേരിയ അളവ് ഉല്‍പാദനം നിലനിര്‍ത്തുന്നതാണ് എണ്ണ വില കുറയാതിരിക്കാന്‍ നല്ലതെന്ന് അല്‍ഫാലിഹ് പറഞ്ഞു. ഒപെക് കൂട്ടായ്മയിലെ അംഗരാജ്യങ്ങളും കൂട്ടായ്മക്ക് പുറത്തുള്ള രാജ്യങ്ങളും തമ്മില്‍ ആരോഗ്യകരമായ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.സൗദി ആഭ്യന്തര മന്ത്രി അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ സുഊദ്, വിദേശകാര്യ സഹമന്ത്രി ഡോ. നിസാര്‍ ഉബൈദ് മദനി, സൗദിയിലെ റഷ്യന്‍ അംബാസഡര്‍ സര്‍ജി കോസ്​ലോവ്, മന്ത്രിസഭാംഗം ഡോ. മുസാഇദ് അല്‍ഐബാന്‍ എന്നിവരും രാജാവി​​​െൻറ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    
News Summary - meetting saudi - russia saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.