യുക്രെയ്ൻ പ്രസിഡൻറ് വൊളോദിമിർ സെലൻസ്കി ജിദ്ദ അൽ സലാം കൊട്ടാരത്തിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുന്നു
ജിദ്ദ: സന്ദർശനത്തിെൻറ ഭാഗമായി വ്യാഴാഴ്ച ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ വെച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസുമായി പ്രസിഡൻറ് സെലൻസ്കി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും മിഡിലീസ്റ്റിലെ വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുംചർച്ചയിൽ പ്രധാന വിഷയങ്ങളായി.യുക്രെയ്ൻ-റഷ്യ പ്രതിസന്ധിയുടെ നിലവിലെ സാഹചര്യങ്ങളും സമാധാന ശ്രമങ്ങളും ഇരുനേതാക്കളും വിശദമായി വിലയിരുത്തി.
സൗദി പക്ഷത്തുനിന്ന് സ്റ്റേറ്റ് മന്ത്രി ഡോ. മുസാദ് അൽ ഐബാൻ, ഇൻറലിജൻസ് മേധാവി ഖാലിദ് അൽ ഹുമൈദാൻ എന്നിവരും, യുക്രെയ്ൻ പക്ഷത്തുനിന്ന് നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി റസ്തം ഉമെറോവ്, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനൻറ് ജനറൽ ആൻഡ്രി ഹനാറ്റോവ് തുടങ്ങിയ ഉന്നത പ്രതിനിധി സംഘങ്ങളും ഈ സുപ്രധാന ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.