വാർത്ത ശിൽപശാല സംഘടിപ്പിച്ചു

ദമ്മാം: അൽ ഖൊസാമ ഇന്റർനാഷനൽ സ്കൂൾ മലയാള വിഭാഗം പത്രവാർത്ത ശിൽപശാല സംഘടിപ്പിച്ചു. ‘എങ്ങനെ വാർത്ത നിർമിക്കാം’ വിഷയത്തിൽ മാധ്യമപ്രവർത്തകൻ ടി.പി. സുരേഷ് കുമാർ ക്ലാസെടുത്തു.

പ്രിൻസിപ്പൽ സൂസൻ ലിജു ഐപ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സജിത എം. സുരേഷ്, ബോയ്സ് സെക്ഷൻ എച്ച്.എം അനൂപ് കുമാർ, അധ്യാപകരായ മഞ്ജുള സജിത്, അബ്ദുല്ല മാമ്പ്ര, ടെക്നിക്കൽ കോ ഓഡിനേറ്റർ ദീക്ഷ തിവാരി, വിദ്യാർഥി പ്രതിനിധി ലുബ്ന മനാഫ് എന്നിവർ നേതൃത്വം നൽകി. മലയാള വിഭാഗം അധ്യാപകരായ യൂനുസ് സിറാജുദ്ദീൻ സ്വാഗതവും ഷംന ശശി നന്ദിയും പറഞ്ഞു.

Tags:    
News Summary - Media workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.