മീ​ഡി​യ വ​ൺ സൂ​പ്പ​ർ ക​പ്പ് 2024; നാ​ളെ യാം​ബു റ​ദ് വ ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ

യാം​ബു: സൗ​ദി​യി​ലെ ര​ണ്ടാ​മ​ത്തെ വ്യ​വ​സാ​യ ന​ഗ​ര​മാ​യ യാം​ബു​വി​ൽ മീ​ഡി​യ വ​ൺ ചാ​ന​ൽ യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന 'മീ​ഡി​യവ​ൺ സൂ​പ്പ​ർ​ക​പ്പ് 2024' ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് വ്യാ​ഴാഴ്ച തു​ട​ങ്ങും. യാം​ബു റ​ദ് വ ​ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 11 മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ന്റെ ഫൈ​ന​ൽ ഏ​പ്രി​ൽ 19നാ​യി​രി​ക്കും. യാം​ബു​വി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​മു​ഖ​രാ​യ എ​ട്ടു ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന മ​ത്സ​ര​ത്തി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. യാം​ബു​വി​ലെ എ​ച്ച്.​എം.​ആ​ർ ക​മ്പ​നി മു​ഖ്യ പ്രാ​യോ​ജ​ക​രാ​യി എ​ത്തു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ക​യാ​ണ് യാം​ബു​വി​ലെ ഫു​ട്ബാ​ൾ പ്രേ​മി​ക​ളും മ​ല​യാ​ളി സ​മൂ​ഹ​വും.

Tags:    
News Summary - Media One Super Cup 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.