മാധ്യമ നിയമലംഘനം: ലൈസൻസുകൾ താൽക്കാലികമായി റദ്ദാക്കി

ജിദ്ദ: മാധ്യമ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതും പൊതുസമൂഹത്തിന് അപകീർത്തികരവും അസ്വീകാര്യവുമായ ഉള്ളടക്കമുള്ള ഒരു വിഡിയോ ക്ലിപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് അതിൽ ഉൾപ്പെട്ട ലൈസൻസുള്ള നിരവധി പേരെയും ക്ലിപ്പിന്റെ പ്രസാധകനെയും സൗദി മീഡിയ റെഗുലേറ്ററി അതോറിറ്റി അടിയന്തരമായി വിളിച്ചുവരുത്തി.

നിയമനടപടികൾ പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ടവരുടെ ലൈസൻസുകൾ താൽക്കാലികമായി റദ്ദുചെയ്തിട്ടുണ്ടെന്ന് കമീഷൻ വിശദീകരിച്ചു. എല്ലാ മാധ്യമ പ്രവർത്തനങ്ങളും അംഗീകരിക്കപ്പെട്ട തൊഴിൽപരവും ധാർമ്മികവുമായ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൽ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അവർ ഊന്നിപ്പറഞ്ഞു. വീഡിയോയുടെ ഉള്ളടക്കം മാധ്യമ ധാർമ്മികതയ്ക്ക് നിരക്കാത്തതാണോ എന്നതിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

നിയമ നടപടികൾ പൂർത്തിയായാൽ ലൈസൻസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും മറ്റ് ഡിജിറ്റൽ മാധ്യമങ്ങളിലും പ്രചരിക്കുന്ന ഉള്ളടക്കങ്ങളുടെ കാര്യത്തിൽ കർശനമായ പരിശോധന തുടരുമെന്നും, നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Media law violation: Licenses temporarily revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.