റിയാദ്: റിയാദിൽ വിദേശ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ സജ്ജീകരിച്ച പുതിയ മീഡിയ സെൻറർ വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ ഉദ്ഘാടനം ചെയ്തു. 22 ഭാഷകളിൽ അതിവേഗം വിവരങ്ങൾ നൽകാൻ സാധിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കുന്ന തരത്തിൽ, അനുനിമിഷം സൃഷ്ടിക്കപ്പെടുന്ന ഡിജിറ്റൽ വിവരങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതാണ് സെൻറർ. ഒറ്റസംഘമായാണ് മന്ത്രാലയം പ്രവർത്തിക്കുന്നതെന്നും വകുപ്പിെൻറ വിജയത്തിന് നിദാനം ഇൗ െഎക്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആദിൽ ജുബൈർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.