മ​ക്ക ഹ​റം പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

ജി​ദ്ദ: മ​ക്ക​യി​ലെ മ​സ്​​ജി​ദു​ൽ ഹ​റാം കാ​ര്യാ​ല​യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ​ള്ളി​ക്കു​ള്ളി​ൽ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ ഇ​ത്. ഇ​രു ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഹ​റ​മി​ലേ​ക്കും തി​രി​ച്ചും തീ​ർ​ഥാ​ട​ക​രെ എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ട സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക, ഫീ​ൽ​ഡ്​ വ​കു​പ്പു​ക​ൾ​ക്ക്​ കീ​​ഴി​ലെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്​ പ​രി​ശോ​ധി​ക്കു​ക, അ​ടി​യ​ന്ത​ര പ​ദ്ധ​തി ത​യാ​റാ​ക്കു​ക, ന​ട​പ്പാ​ക്കു​ന്ന​​വ വ്യ​വ​സ്ഥ​പി​ത​മാ​ക്കു​ക തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ത്തി​ലു​ൾ​പ്പെ​ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.