മെക്ക് സെവൻ ജിദ്ദ ഖാലിദ് ബിൻ വലീദ് യൂനിറ്റ് സംഘടിപ്പിച്ച സൗദി സ്ഥാപകദിനാഘോഷത്തിൽ പങ്കെടുത്തവർ

മെക്ക് സെവൻ ജിദ്ദ ഖാലിദ് ബിൻ വലീദ് യൂനിറ്റ് സൗദി സ്ഥാപകദിനം ആഘോഷിച്ചു

ജിദ്ദ: മെക്ക് സെവൻ ജിദ്ദ ഖാലിദ് ബിൻ വലീദ് യൂനിറ്റ് പതിവ് വ്യായാമത്തിനു ശേഷം സൗദി സ്ഥാപകദിനം അതിവിപുലമായി ആഘോഷിച്ചു. സൗദി പതാകയും സ്ഥാപകദിനം ആലേഖനം ചെയ്ത ഷാളും വഹിച്ചുള്ള മാർച്ച് പാസ്റ്റും വ്യത്യസ്ത ഗെയിംസുകളും പരിപാടിക്ക് മിഴിവേകി. ഗെയിംസുകളിൽ വിജയിച്ചവർക്ക് സമ്മാന വിതരണവും നാട്ടിൽ നിന്നും യൂനിഫോം എത്തിച്ചവർക്ക് സ്നേഹോപഹാരവും നൽകി.

മെക്ക് സെവൻ ഇന്റർനാഷനൽ പ്രൊമോട്ടർ അബ്ദുറഹ്മാൻ പേമങ്ങാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജിദ്ദ ചീഫ് കോഓർഡിനേറ്റർ മുസ്‌തഫ മാസ്റ്റർ വേങ്ങര അധ്യക്ഷത വഹിച്ചു. സൗദി സ്ഥാപകദിന പ്രത്യേക പ്രഭാഷണം കോഓർഡിനേറ്റർ കെ.എം.എ ലത്തീഫ് മാസ്റ്ററും സ്ഥാപകദിന മുഖ്യസന്ദേശം ഹിഫ്‌സുറഹ്മാൻ കോഴിക്കോടും നിർവഹിച്ചു.

അബ്ബാസ് ചെമ്പൻ, ബഷീർ മുക്കം, എം.എം സുബൈർ, ശിഹാബ് അലിയാർ, അബ്ദുറഹ്മാൻ നീറാട്, നജീബ് പടിക്കൽ എന്നിവർ ആശംസ നേർന്നു. ജിദ്ദ ചീഫ് ട്രൈനർ അഹമ്മദ് കുറ്റൂർ സ്വാഗതവും ബഷീർ വി.കെ. കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു. റസാഖ് മാസ്റ്റർ വള്ളിക്കുന്ന്, അബ്ദുൽ നാസർ വേങ്ങര, മുഹമ്മദ് പാലത്തിങ്ങൽ, ഗഫൂർ വേങ്ങര, നൗഷാദ് വേങ്ങര, അൻസാരി ഫാൽക്കൺ, മജീദ് ഫാൽക്കൺ, ഷംസു, നൗഷാദ് വണ്ടൂർ, മുജീബ് പാറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Mec Seven Jeddah Khalid Bin Waleed Unit celebrated Saudi Foundation Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.