മാക്സ് കിഡ്നി ഫൗണ്ടേഷൻ  ചാമ്പ്യൻസ് ട്രോഫി വെള്ളിയാഴ്ച

ജിദ്ദ: മാക്സ് കിഡ്നി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമ​​െൻറ് ഖാലിദ് ബിൻ വലീദ് സ്​റ്റേഡിയത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴിന്​ ആരംഭിക്കുമെന്ന് ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 16 ടീമുകളാണ്​ ടൂർണമ​​െൻറിൽ മാറ്റുരക്കുന്നത്​. അലനല്ലൂർ -കർക്കിടാംകുന്ന് - അത്താണിക്കൽ പ്രവർത്തിക്കുന്ന മാക്സ് കലാകായിക ക്ലബി​​െൻറ ജീവകാരുണ്യ വിഭാഗമാണ് മാക്സ് കിഡ്നി ഫൗണ്ടേഷൻ.

2018ൽ 365 ഡയാലിസിസ്​ ലക്ഷ്യം വെച്ചിരുന്ന ഫൗണ്ടേഷൻ നാലുമാസം പിന്നിട്ടപ്പോഴേക്കും 220 ഡയാലിസിസ് നടത്തിക്കഴിഞ്ഞു.  മീഡിയാ ഫോറം സംഭാവന ജ.സെക്രട്ടറി നിഷാദ് അമീൻ ഫണ്ടേഷൻ ചെയർമാൻ ഇർഷാദിന് കൈമാറി. വാർത്താ സമ്മേളനത്തിൽ ചെയർമാൻ എം. ഇർഷാദ്, കെ.കെ ഷംസുദ്ദീൻ, ബിസ്മിൽ, മുനീർ, നിയാസ്, ബാബു, ഷാജി ചെമ്മല, റിയാസ് മഞ്ചേരി, ഫൈസൽ, ഫിറോസ് എന്നിവർ പ​െങ്കടുത്തു. 

Tags:    
News Summary - Max Kidni Fountation Champions Trophy Saudi Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.