ഒരുക്കങ്ങൾ പൂർണം;  മത്വാഫ്​ ഇന്ന്​ തുറക്കും

മക്ക: മസ്​ജിദുൽ ഹറാമിലെ മത്വാഫ്​ പൂർണമായും തീർഥാടകർക്ക്​ ഇന്ന്​ തുറന്നു കൊടുക്കുന്നതി​ന്​ മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ സുദൈസെത്തി. മത്വാഫും ഹറം നവീകരണ പദ്ധതിയും അദ്ദേഹം പരിശോധിച്ചു. ഇരുഹറമുകളുടെ വികസനത്തിന്​ കാണിക്കുന്ന പ്രധാന്യത്തിനും ​ശ്രദ്ധക്കും സൽമാൻ രാജാവിനും കിരീടാകാശിക്കും ഇരുഹറം കാര്യാലയ മേധാവി നന്ദി പറഞ്ഞു. സംസം നവീകരണ പദ്ധതിയുടെ ഭാഗമായി മത്വാഫിൽ സ്​ഥാപിച്ച സുരക്ഷ ബാരിക്കേഡുകൾ കഴിഞ്ഞ ദിവസമാണ്​​ നീക്കം ചെയ്​തത്​.​  

Tags:    
News Summary - mathuaf open today saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.